വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • es26 പേ. 7-20
  • ജനുവരി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി
  • തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
  • ഉപതലക്കെട്ടുകള്‍
  • ജനുവരി 1 വ്യാഴം
  • ജനുവരി 2 വെള്ളി
  • ജനുവരി 3 ശനി
  • ജനുവരി 4 ഞായർ
  • ജനുവരി 5 തിങ്കൾ
  • ജനുവരി 6 ചൊവ്വ
  • ജനുവരി 7 ബുധൻ
  • ജനുവരി 8 വ്യാഴം
  • ജനുവരി 9 വെള്ളി
  • ജനുവരി 10 ശനി
  • ജനുവരി 11 ഞായർ
  • ജനുവരി 12 തിങ്കൾ
  • ജനുവരി 13 ചൊവ്വ
  • ജനുവരി 14 ബുധൻ
  • ജനുവരി 15 വ്യാഴം
  • ജനുവരി 16 വെള്ളി
  • ജനുവരി 17 ശനി
  • ജനുവരി 18 ഞായർ
  • ജനുവരി 19 തിങ്കൾ
  • ജനുവരി 20 ചൊവ്വ
  • ജനുവരി 21 ബുധൻ
  • ജനുവരി 22 വ്യാഴം
  • ജനുവരി 23 വെള്ളി
  • ജനുവരി 24 ശനി
  • ജനുവരി 25 ഞായർ
  • ജനുവരി 26 തിങ്കൾ
  • ജനുവരി 27 ചൊവ്വ
  • ജനുവരി 28 ബുധൻ
  • ജനുവരി 29 വ്യാഴം
  • ജനുവരി 30 വെള്ളി
  • ജനുവരി 31 ശനി
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
es26 പേ. 7-20

ജനുവരി

ജനുവരി 1 വ്യാഴം

“കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ മുതിർന്ന​വ​രാ​യി​രി​ക്കുക.”—1 കൊരി. 14:20.

ദമ്പതി​ക​ളു​ടെ ജീവി​ത​ത്തിൽ വളരെ​യേറെ സന്തോഷം തോന്നുന്ന നിമി​ഷ​ങ്ങ​ളിൽ ഒന്നാണ്‌ ഒരു കുഞ്ഞിന്റെ ജനനം. ആ കുഞ്ഞോ​മ​നയെ മാതാ​പി​താ​ക്കൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​മെ​ങ്കി​ലും അവൻ എന്നും ശിശു​വാ​യിട്ട്‌ തന്നെയി​രി​ക്ക​ണ​മെന്നല്ല അവർ ആഗ്രഹി​ക്കു​ന്നത്‌. അവൻ വളരു​ക​യും വലുതാ​കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾക്ക്‌ ആകെ ആശങ്ക തോന്നും. അതു​പോ​ലെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി നമ്മൾ പിച്ച​വെച്ച്‌ തുടങ്ങി​യ​പ്പോൾ യഹോ​വ​യ്‌ക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. എന്നാൽ എല്ലാ കാലത്തും നമ്മൾ ആത്മീയ​ശി​ശു​ക്കൾ ആയിരി​ക്കാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. (1 കൊരി. 3:1) പകരം ഒരു ക്രിസ്‌ത്യാ​നി എന്ന നിലയിൽ ‘മുതിർന്നു​വ​രാ​നാണ്‌’ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌. ബൈബി​ളി​ലെ, “മുതിർന്ന” എന്നതി​നുള്ള ഗ്രീക്കു​പ​ദത്തെ “പക്വത​യുള്ള,” “പൂർണ​ത​യുള്ള” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. (1 കൊരി. 2:6) ഒരു കുഞ്ഞ്‌ വളർന്ന്‌ മുതിർന്ന വ്യക്തി​യാ​കു​ന്ന​തു​പോ​ലെ, നമ്മളും ആത്മീയ​മാ​യി വളർന്ന്‌ ആത്മീയ സ്‌ത്രീ​പു​രു​ഷ​ന്മാ​രാ​കണം. അപ്പോ​ഴാണ്‌ ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമ്മൾ പക്വത​യിൽ എത്തുന്നത്‌. ഇനി, ആ ലക്ഷ്യത്തിൽ എത്തിക്ക​ഴി​ഞ്ഞാ​ലും ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌.— 1 തിമൊ. 4:15. w24.04 പേ. 2 ഖ. 1, 3

ജനുവരി 2 വെള്ളി

‘എന്റെ കൂടാരം അവരുടെ ഇടയി​ലാ​യി​രി​ക്കും. ഞാൻ അവരുടെ ദൈവ​വും ആയിരി​ക്കും.’—യഹ. 37: 27.

‘യഹോവ നിങ്ങൾക്ക്‌ ആരാണ്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങൾ എന്തു മറുപടി പറയും? ‘യഹോവ എന്റെ പിതാ​വാണ്‌, എന്റെ ദൈവ​മാണ്‌, എന്റെ സുഹൃ​ത്താണ്‌’ എന്നൊക്കെ നിങ്ങൾ പറയു​മാ​യി​രി​ക്കും. ഇതിനു പുറമേ മറ്റു പല വാക്കു​ക​ളി​ലും നിങ്ങൾ യഹോ​വയെ വർണി​ച്ചേ​ക്കാം. എന്നാൽ ‘യഹോവ എന്റെ ആതി​ഥേ​യ​നാണ്‌’ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പറഞ്ഞി​ട്ടു​ണ്ടോ? യഹോ​വ​യ്‌ക്ക്‌ തന്റെ വിശ്വ​സ്‌ത​ദാ​സ​രോ​ടുള്ള സൗഹൃ​ദത്തെ ദാവീദ്‌ താരത​മ്യം ചെയ്‌തത്‌ ഒരു അതിഥി​യും ആതി​ഥേ​യ​നും തമ്മിലുള്ള ബന്ധത്തോ​ടാണ്‌. ദാവീദ്‌ ഇങ്ങനെ ചോദി​ച്ചു: “യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?” (സങ്കീ. 15:1) ദൈവ​പ്ര​ചോ​ദി​ത​മായ ഈ വാക്കു​ക​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​കു​ന്നത്‌ നമുക്ക്‌ യഹോ​വ​യു​ടെ അതിഥി​കൾ ആകാൻ അല്ലെങ്കിൽ സുഹൃ​ത്തു​ക്കൾ ആകാൻ പറ്റും എന്നാണ്‌. എല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ യഹോവ ഒറ്റയ്‌ക്കാ​യി​രു​ന്നു. പിന്നീട്‌ യഹോവ തന്റെ ആദ്യജാ​തനെ സൃഷ്ടിച്ചു. അങ്ങനെ തന്റെ ആലങ്കാ​രി​ക​കൂ​ടാ​ര​ത്തി​ലേക്ക്‌ ആദ്യത്തെ അതിഥി​യെ ക്ഷണിച്ചു. അതിൽ യഹോവ ഒരുപാട്‌ സന്തോ​ഷി​ക്കു​ക​യും ചെയ്‌തു. കാരണം ബൈബിൾ പറയു​ന്നത്‌, തന്റെ മകനോ​ടു ദൈവ​ത്തി​നു “പ്രത്യേ​ക​മാ​യൊ​രു ഇഷ്ടമു​ണ്ടാ​യി​രു​ന്നു” എന്നാണ്‌. അതു​പോ​ലെ ദൈവ​ത്തി​ന്റെ ആദ്യത്തെ അതിഥി​യും “എപ്പോ​ഴും ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.”—സുഭാ. 8:30. w24.06 പേ. 2 ഖ. 1-3

ജനുവരി 3 ശനി

“ധീരനും വീരനും ആയ സാദോക്ക്‌.”—1 ദിന. 12:28.

ഇതൊന്നു ഭാവന​യിൽ കാണൂ. ദാവീ​ദി​നെ ഇസ്രാ​യേ​ലി​നു മുഴുവൻ രാജാ​വാ​ക്കു​ന്ന​തി​നു​വേണ്ടി 3,40,000-ത്തിലധി​കം ആളുകൾ ഒരുമിച്ച്‌ കൂടി​യി​രി​ക്കു​ക​യാണ്‌. ഹെ​ബ്രോന്‌ അടുത്തുള്ള കുന്നു​ക​ളി​ലാണ്‌ മൂന്നു ദിവസ​മാ​യി അവർ താമസി​ക്കു​ന്നത്‌. (1 ദിന. 12:39) സന്തോ​ഷ​ത്തോ​ടെ​യുള്ള അവരുടെ സംസാ​ര​വും യഹോ​വയെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള പാട്ടു​ക​ളും അവി​ടെ​യെ​ങ്ങും അലതല്ലു​ന്നു. ആ കൂട്ടത്തിൽ സാദോക്ക്‌ എന്നു പേരുള്ള ഒരു ചെറു​പ്പ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. അധിക​മാ​രും അദ്ദേഹത്തെ ശ്രദ്ധി​ച്ചു​കാ​ണില്ല. എന്നാൽ നമ്മൾ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ അറിയാൻ യഹോവ ആഗ്രഹി​ച്ചു. (1 ദിന. 12:22, 26-28) മഹാപു​രോ​ഹി​ത​നായ അബ്യാ​ഥാ​രി​നോട്‌ അടുത്ത്‌ പ്രവർത്തി​ച്ചി​രുന്ന ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു സാദോക്ക്‌. അദ്ദേഹം ഒരു ദിവ്യ​ജ്ഞാ​നി​യു​മാ​യി​രു​ന്നു. ദൈ​വേഷ്ടം വിവേ​ചിച്ച്‌ അറിയാ​നുള്ള അസാധാ​ര​ണ​മായ കഴിവും ജ്ഞാനവും യഹോവ അദ്ദേഹ​ത്തി​നു കൊടു​ത്തു. (2 ശമു. 15:27) അദ്ദേഹം നല്ല ധൈര്യ​മുള്ള ഒരാളാ​യി​രു​ന്നു. ഈ അവസാ​ന​നാ​ളു​ക​ളിൽ ദൈവ​ജ​ന​ത്തി​നു നേരെ​യുള്ള ആക്രമണം സാത്താൻ ശക്തമാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (1 പത്രോ. 5:8) സാത്താ​നെ​യും ഈ ദുഷ്ട​ലോ​ക​ത്തെ​യും യഹോവ നശിപ്പി​ക്കു​ന്ന​തു​വരെ പിടി​ച്ചു​നിൽക്കാൻ നമുക്കു നല്ല ധൈര്യം വേണം. (സങ്കീ. 31:24) അതു​കൊണ്ട്‌ നമുക്ക്‌ സാദോ​ക്കി​ന്റെ ധൈര്യം അനുക​രി​ക്കാം. w24.07 പേ. 2 ഖ. 1-3

ജനുവരി 4 ഞായർ

“ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.”—ഉൽപ. 5:5.

ആദ്യമ​നു​ഷ്യ​രെ സൃഷ്ടി​ച്ച​പ്പോൾ അവർ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കണം എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ആഗ്രഹം. അതിനു​വേണ്ടി യഹോവ അവർക്കു താമസി​ക്കാൻ മനോ​ഹ​ര​മായ ഒരു സ്ഥലം നൽകി; വിവാ​ഹ​ക്ര​മീ​ക​രണം ചെയ്‌തു; സന്തോ​ഷ​വും സംതൃ​പ്‌തി​യും നൽകുന്ന ഒരു നിയമ​ന​വും കൊടു​ത്തു. അവർ തങ്ങളുടെ മക്കളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കു​ക​യും മുഴു​ഭൂ​മി​യും ഏദെൻ തോട്ടം​പോ​ലുള്ള ഒരു പറുദീ​സ​യാ​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ദൈവം അവർക്കു ലളിത​മായ ഒരു കല്പന മാത്രമേ നൽകി​യു​ള്ളൂ. അത്‌ അനുസ​രി​ക്കാ​തി​രു​ന്നാൽ മരിക്കു​മെന്നു ദൈവം അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു. തുടർന്ന്‌ എന്താണ്‌ ഉണ്ടായ​തെന്നു നമുക്ക്‌ അറിയാം. ദൈവ​ത്തോ​ടും മനുഷ്യ​രോ​ടും സ്‌നേ​ഹ​മി​ല്ലാത്ത ഒരു ദുഷ്ടദൂ​തൻ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ ആദാമി​നെ​യും ഹവ്വയെ​യും പ്രേരി​പ്പി​ച്ചു. സാത്താൻ ആഗ്രഹി​ച്ച​തു​പോ​ലെ അവർ പ്രവർത്തി​ച്ചു. തങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന പിതാ​വി​നെ അവർ വിശ്വ​സി​ച്ചില്ല. അവർ അനുസ​ര​ണ​ക്കേടു കാണിച്ചു. അവസാനം യഹോവ പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ച്ചു. അന്നുമു​തൽ അവർ തങ്ങളുടെ തെറ്റിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കാൻതു​ടങ്ങി: അവർ വാർധ​ക്യം പ്രാപി​ക്കാൻതു​ടങ്ങി, ഒടുവിൽ മരിക്കു​ക​യും ചെയ്‌തു.—ഉൽപ. 1:28, 29; 2:8, 9, 16-18; 3:1-6, 17-19, 24. w24.08 പേ. 3 ഖ. 3

ജനുവരി 5 തിങ്കൾ

‘ദൈവ​വ​ചനം കേൾക്കുക മാത്രം ചെയ്യു​ന്ന​വ​രാ​കാ​തെ വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കണം.’—യാക്കോ. 1:22.

യഹോ​വ​യും പ്രിയ​മ​ക​നായ യേശു​വും നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. സങ്കീർത്തനം 119:2 ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ ഓർമി​പ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നവർ, മുഴു​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ തേടു​ന്നവർ, സന്തുഷ്ടർ.” യേശു​വും ഈ ഉറപ്പു നൽകി: “ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ സന്തുഷ്ടർ.” (ലൂക്കോ. 11:28 അടിക്കു​റിപ്പ്‌.) യഹോ​വ​യു​ടെ ആരാധ​ക​രായ നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ സന്തോ​ഷ​മു​ള്ള​വ​രാണ്‌. (യാക്കോ. 1:22-25) നമ്മൾ ദൈവ​വ​ചനം അനുസ​രി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. (സഭാ. 12:13) ഇനി, ദൈവ​വ​ച​ന​ത്തിൽനിന്ന്‌ വായി​ച്ച​തി​നു ചേർച്ച​യിൽ ജീവി​ക്കു​മ്പോൾ നമ്മുടെ കുടും​ബ​ജീ​വി​തം മെച്ച​പ്പെ​ടും. അതു​പോ​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള സൗഹൃ​ദ​വും ശക്തമാ​കും. മറ്റൊരു പ്രയോ​ജനം, യഹോ​വ​യു​ടെ വഴികൾ അനുസ​രി​ക്കാ​ത്ത​വർക്ക്‌ ഉണ്ടാകുന്ന പല പ്രശ്‌ന​ങ്ങ​ളും നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും. ദാവീദ്‌ രാജാവ്‌ പറഞ്ഞതു​പോ​ലെ​യാ​യി​രി​ക്കും നമുക്കും തോന്നു​ന്നത്‌. 19-ാം സങ്കീർത്ത​ന​ത്തിൽ യഹോ​വ​യു​ടെ നിയമ​ത്തെ​യും ആജ്ഞക​ളെ​യും വിധി​ക​ളെ​യും കുറി​ച്ചൊ​ക്കെ പറഞ്ഞതി​നു ശേഷം ഒടുവിൽ ദാവീദ്‌ ഇങ്ങനെ എഴുതി: “അവ പാലി​ച്ചാൽ വലിയ പ്രതി​ഫ​ല​മുണ്ട്‌.”—സങ്കീ. 19:7-11. w24.09 പേ. 2 ഖ. 1-3

ജനുവരി 6 ചൊവ്വ

“ഹൃദയം തകർന്ന​വരെ ദൈവം സുഖ​പ്പെ​ടു​ത്തു​ന്നു; അവരുടെ മുറി​വു​കൾ വെച്ചു​കെ​ട്ടു​ന്നു.”—സങ്കീ. 147:3.

ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത​ദാ​സ​രിൽ ഓരോ​രു​ത്ത​രും കടന്നു​പോ​കുന്ന സാഹച​ര്യ​ങ്ങൾ യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. നമുക്ക്‌ എപ്പോ​ഴാ​ണു സന്തോഷം തോന്നു​ന്നത്‌, എപ്പോ​ഴാ​ണു നമ്മൾ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നെല്ലാം യഹോവ അറിയു​ന്നു. (സങ്കീ. 37:18) മനസ്സ്‌ വല്ലാതെ വേദനി​ച്ചി​രി​ക്കുന്ന സമയത്തും, കഴിവി​ന്റെ പരമാ​വധി ദൈവത്തെ സേവി​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോഷം തോന്നു​ന്നു​ണ്ടാ​കും! എന്നാൽ അതുമാ​ത്രമല്ല, നമ്മളെ സഹായി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും യഹോവ അതിയാ​യി ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. സങ്കീർത്തനം 147:3-ൽ യഹോവ ഹൃദയം തകർന്ന​വ​രു​ടെ “മുറി​വു​കൾ വെച്ചു​കെ​ട്ടു​ന്നു” എന്നു പറഞ്ഞി​രി​ക്കു​ന്നു. മനസ്സിനു മുറി​വേ​റ്റ​വരെ യഹോവ എത്ര സ്‌നേ​ഹ​ത്തോ​ടെ​യാ​ണു പരിപാ​ലി​ക്കു​ന്ന​തെന്ന്‌ ഈ വാക്യം നന്നായി കാണി​ച്ചു​ത​രു​ന്നു. ആ സ്‌നേ​ഹ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ നമ്മൾ എന്തു ചെയ്യണം? അതു മനസ്സി​ലാ​ക്കാൻ ഒരു ഉദാഹ​രണം നോക്കാം. മുറി​വേറ്റ ഒരു വ്യക്തി പെട്ടെന്നു സുഖ​പ്പെ​ടു​ന്ന​തി​നു വിദഗ്‌ധ​നായ ഒരു ഡോക്‌ടർക്കു പലതും ചെയ്യാ​നാ​കും. പക്ഷേ ആ വ്യക്തിക്കു മുഴുവൻ പ്രയോ​ജ​ന​വും കിട്ടണ​മെ​ങ്കിൽ ഡോക്‌ടർ പറയു​ന്ന​തെ​ല്ലാം അദ്ദേഹം അനുസ​രി​ക്കേ​ണ്ട​തുണ്ട്‌. അതു​പോ​ലെ, വൈകാ​രി​ക​മാ​യി സുഖ​പ്പെ​ടു​ന്ന​തിന്‌ ഒരാൾ യഹോവ നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കണം. അങ്ങനെ​യു​ള്ള​വ​രോ​ടു തന്റെ വചനത്തി​ലൂ​ടെ യഹോവ സംസാ​രി​ക്കു​ക​യും അവർക്ക്‌ സ്‌നേ​ഹ​ത്തോ​ടെ നിർദേ​ശങ്ങൾ നൽകു​ക​യും ചെയ്യുന്നു. w24.10 പേ. 6 ഖ. 1-2

ജനുവരി 7 ബുധൻ

“അവയെ​യെ​ല്ലാം ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കി.”—ഉൽപ. 7:23.

നീതി​കെ​ട്ട​വ​രാ​യി യഹോവ വിധി​ച്ച​വ​രു​ടെ കാര്യ​ത്തിൽ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ മുമ്പ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പറഞ്ഞി​രു​ന്നത്‌? അത്തരം ആളുകൾക്ക്‌ പുനരു​ത്ഥാ​നം ഇല്ല എന്നാണ്‌ നമ്മൾ ചിന്തി​ച്ചി​രു​ന്നത്‌. നീതി​കെ​ട്ട​വർക്ക്‌ എതിരെ യഹോവ നടത്തിയ മറ്റു ചില ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നോഹ​യു​ടെ കാലത്ത്‌ ഒരു പ്രളയം വരുത്തി​ക്കൊണ്ട്‌ അന്നുണ്ടാ​യി​രു​ന്ന​വരെ യഹോവ നശിപ്പി​ച്ചു​ക​ളഞ്ഞു. ഇനി, ഇസ്രാ​യേ​ല്യ​രെ ഉപയോ​ഗിച്ച്‌ യഹോവ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ ജീവി​ച്ചി​രുന്ന ഏഴു ജനതകളെ തുടച്ചു​നീ​ക്കി. അതു​പോ​ലെ യഹോ​വ​യു​ടെ ഒരു ദൂതൻ ഒറ്റ രാത്രി​കൊണ്ട്‌ 1,85,000 അസീറി​യൻ പടയാ​ളി​കളെ കൊന്നു. (ആവ. 7:1-3; യശ. 37:36, 37) ഈ ഓരോ സാഹച​ര്യ​ത്തി​ലും അതിൽ ഉൾപ്പെ​ട്ടി​രുന്ന ഓരോ വ്യക്തി​യെ​യും യഹോവ നിത്യ​നാ​ശ​ത്തി​നു വിധിച്ചു എന്നു നമുക്കു തീർത്തു​പ​റ​യാൻ പറ്റുമോ? അവർക്കു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇല്ല എന്നു പറയാ​നാ​കു​മോ? അങ്ങനെ ചിന്തി​ക്കാൻ വേണ്ടത്ര വിവരങ്ങൾ ബൈബിൾ നമുക്കു നൽകു​ന്നില്ല. ഒരു കൂട്ട​മെ​ന്ന​നി​ല​യിൽ യഹോവ അവരെ നശിപ്പി​ച്ചു; എങ്കിലും അതിലെ ഓരോ വ്യക്തി​യെ​യും യഹോവ എങ്ങനെ​യാ​ണു വീക്ഷി​ച്ച​തെ​ന്നും ഓരോ​രു​ത്തർക്കും എന്തു ന്യായ​വി​ധി​യാ​ണു കൊടു​ത്ത​തെ​ന്നും നമുക്ക്‌ അറിയില്ല. കൂടാതെ, മരിച്ചു​പോയ ഓരോ വ്യക്തി​ക്കും യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നും പശ്ചാത്ത​പി​ക്കാ​നും അവസരം കിട്ടി​യോ എന്നും നമുക്ക്‌ അറിയില്ല. w24.05 പേ. 3 ഖ. 5-7

ജനുവരി 8 വ്യാഴം

“നന്മകൊണ്ട്‌ തിന്മയെ കീഴട​ക്കുക.”—റോമ. 12:21.

യേശു ഒരിക്കൽ, ന്യായം നടത്തി​ക്കി​ട്ടാൻ പതിവാ​യി ന്യായാ​ധി​പന്റെ അടുത്ത്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രുന്ന ഒരു വിധവ​യു​ടെ ദൃഷ്ടാന്തം പറഞ്ഞു. അന്നത്തെ ആളുകൾ അനീതി നേരി​ട്ടി​ട്ടു​ള്ള​തു​കൊണ്ട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ആ കഥയിലെ വിധവ​യു​ടെ അവസ്ഥ മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (ലൂക്കോ. 18:1-5) അതു നമുക്കും മനസ്സി​ലാ​ക്കാ​നാ​കും. കാരണം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളും അനീതി നേരി​ട്ടി​ട്ടുണ്ട്‌. മുൻവി​ധി​യും അസമത്വ​വും അടിച്ച​മർത്ത​ലും നിറഞ്ഞ​താണ്‌ ഇന്നത്തെ ലോകം. അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മളോട്‌ അന്യാ​യ​മാ​യി പെരു​മാ​റി​യാ​ലും അതിൽ അതിശ​യി​ക്കാ​നില്ല. (സഭാ. 5:8) എന്നാൽ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആണ്‌ നമ്മളോട്‌ അനീതി​യോ​ടെ പെരു​മാ​റു​ന്ന​തെ​ങ്കി​ലോ? അപ്പോൾ നമുക്കു നിരാശ തോന്നി​യേ​ക്കാം. കാരണം അവരിൽനിന്ന്‌ നമ്മൾ അതു പ്രതീ​ക്ഷി​ക്കു​ന്നില്ല. സത്യത്തെ എതിർക്കു​ന്ന​വ​രെ​പ്പോ​ലെ നമ്മളോട്‌ അനീതി കാണി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കില്ല അവർ അങ്ങനെ ചെയ്യു​ന്നത്‌. അവർ അപൂർണ​രാ​യ​തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌. ദുഷ്ടരായ എതിരാ​ളി​ക​ളിൽനിന്ന്‌ അനീതി നേരി​ട്ട​പ്പോൾ യേശു എങ്ങനെ പ്രതി​ക​രി​ച്ചു എന്നതിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌. നമ്മളെ എതിർക്കുന്ന എതിരാ​ളി​ക​ളോ​ടു നമ്മൾ ക്ഷമിക്കു​മെ​ങ്കിൽ നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടു നമ്മൾ എത്രയ​ധി​കം ക്ഷമിക്കണം! w24.11 പേ. 2 ഖ. 1-2

ജനുവരി 9 വെള്ളി

“ഇവർക്കെ​ല്ലാം കഴിക്കാൻ നമ്മൾ എവി​ടെ​നിന്ന്‌ അപ്പം വാങ്ങും”—യോഹ. 6:5.

ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ഒരു പ്രധാ​ന​ഭ​ക്ഷ​ണ​മാ​യി​രു​ന്നു അപ്പം. (ഉൽപ. 14:18; ലൂക്കോ. 4:4) ബൈബി​ളിൽ, ഭക്ഷണത്തെ അർഥമാ​ക്കാ​നാ​യി ചില​പ്പോ​ഴൊ​ക്കെ “അപ്പം” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്താ. 6:11, പഠനക്കു​റിപ്പ്‌; യോഹ. 13:18) യേശു​വി​ന്റെ പ്രസി​ദ്ധ​മായ രണ്ട്‌ അത്ഭുത​ങ്ങ​ളി​ലും അപ്പത്തിനു വലിയ പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. (മത്താ. 16:9, 10) അതി​ലൊ​രു സംഭവം യോഹ​ന്നാൻ 6-ാം അധ്യാ​യ​ത്തിൽ കാണാം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു ശേഷം യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും അൽപ്പം വിശ്ര​മി​ക്കാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യേശു അവരെ വള്ളത്തിൽ കയറ്റി ഗലീല​ക്കടൽ കടന്ന്‌ ബേത്ത്‌സ​യി​ദ​യി​ലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോയി. (മർക്കോ. 6:7, 30-32; ലൂക്കോ. 9:10) പെട്ടെ​ന്നു​തന്നെ യേശു​വി​നെ കാണാൻ അവിടെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ഒന്നിച്ചു​കൂ​ടി. അവരെ ഒഴിവാ​ക്കു​ന്ന​തി​നു പകരം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നും അവരെ സുഖ​പ്പെ​ടു​ത്താ​നും യേശു സമയം കണ്ടെത്തി. എന്നാൽ നേരം വൈകി​യ​തു​കൊണ്ട്‌ ഈ ആളുക​ളൊ​ക്കെ ഇനി എന്തു കഴിക്കും എന്നു ശിഷ്യ​ന്മാർ ചിന്തിച്ചു. ചിലരു​ടെ കൈയിൽ കുറ​ച്ചൊ​ക്കെ ഭക്ഷണമു​ണ്ടാ​യി​രു​ന്നു. എന്നാൽ മിക്കവർക്കും ഗ്രാമ​ങ്ങ​ളിൽ ചെന്ന്‌ ഭക്ഷണം വാങ്ങണ​മാ​യി​രു​ന്നു.—മത്താ. 14:15. w24.12 പേ. 2 ഖ. 1-2

ജനുവരി 10 ശനി

‘ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള നിത്യ​ജീ​വൻ.’—റോമ. 6:23.

നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമും ഹവ്വയും പൂർണ​രാ​യി​രു​ന്നു. മനോ​ഹ​ര​മായ പറുദീ​സ​യി​ലാണ്‌ അവർ ജീവി​ച്ചി​രു​ന്നത്‌. (ഉൽപ. 1:27; 2:7-9) ഒരു കുഴപ്പ​വും ഇല്ലാതെ സന്തോ​ഷ​ത്തോ​ടെ അവർക്ക്‌ എന്നും ജീവി​ക്കാ​മാ​യി​രു​ന്നു. എന്നാൽ കാര്യ​ങ്ങ​ളാ​കെ മാറി​മ​റി​ഞ്ഞു. ആദാമും ഹവ്വയും പാപം ചെയ്‌തു​കൊണ്ട്‌ പറുദീ​സ​യും എന്നേക്കും ജീവി​ക്കാ​നുള്ള അവസര​വും നഷ്ടപ്പെ​ടു​ത്തി. തങ്ങളുടെ മക്കൾക്കു കൊടു​ക്കാൻ പിന്നെ എന്തായി​രു​ന്നു അവരുടെ കൈയി​ലു​ണ്ടാ​യി​രു​ന്നത്‌? ബൈബിൾ പറയുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ (ആദാം) പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമ. 5:12) ആദാം നമുക്കു കൈമാ​റി​ത്ത​ന്നതു പാപവും അതിന്റെ ഫലമാ​യുള്ള മരണവും ആണ്‌. കൈമാ​റി​ക്കി​ട്ടിയ ഈ പാപം നമുക്കാർക്കും ഒരിക്ക​ലും കൊടു​ത്തു​തീർക്കാൻ പറ്റാത്ത വലി​യൊ​രു കടം​പോ​ലെ​യാണ്‌. (സങ്കീ. 49:8) യേശു പാപങ്ങളെ ‘കടങ്ങ​ളോട്‌’ ഉപമിച്ചു. (മത്താ. 6:12; ലൂക്കോ. 11:4) കടം വരുത്തി​വെ​ക്കുന്ന ഒരാൾ അതു കൊടു​ത്തു​തീർക്കേ​ണ്ട​തുണ്ട്‌. പാപം ചെയ്യു​മ്പോൾ നമ്മളും കടം മേടിച്ച ഒരാ​ളെ​പ്പോ​ലെ യഹോ​വ​യു​ടെ മുമ്പാകെ ബാധ്യ​ത​യി​ലാ​കു​ക​യാണ്‌. ആ കടം യഹോ​വ​യ്‌ക്കു കൊടു​ത്തു​തീർക്കേ​ണ്ട​തുണ്ട്‌. അതു വീട്ടാൻ നമുക്കു സഹായം കിട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ മരണ​ത്തോ​ടെ മാത്രമേ നമ്മൾ അതിൽനിന്ന്‌ മോചി​ത​രാ​കു​മാ​യി​രു​ന്നു​ള്ളൂ.—റോമ. 6:7. w25.02 പേ. 2-3 ഖ. 2-3

ജനുവരി 11 ഞായർ

‘ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു.’—യോഹ. 17:26.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ അറിയി​ക്കുക എന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌! എന്നാൽ എല്ലാവർക്കും ഈ പദവി ലഭിക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തന്നെക്കു​റിച്ച്‌ സാക്ഷ്യം നൽകാൻ യേശു ഭൂതങ്ങളെ അനുവ​ദി​ച്ചില്ല. (ലൂക്കോ. 4:41) ഇന്നും ഒരു വ്യക്തി യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​നു മുമ്പ്‌ അതിനുള്ള യോഗ്യത ഉണ്ടെന്നു തെളി​യി​ക്കണം. കഴിയുന്ന എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ ഈ പദവി നമുക്ക്‌ എത്ര വില​പ്പെ​ട്ട​താ​ണെന്നു കാണി​ക്കാം. യേശു​വി​നെ​പ്പോ​ലെ നമ്മു​ടെ​യും ലക്ഷ്യം ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ രാജ്യ​സ​ത്യ​ത്തി​ന്റെ വിത്തുകൾ നടുക​യും നനയ്‌ക്കു​ക​യും ചെയ്യുക എന്നതാണ്‌. (മത്താ. 13:3, 23; 1 കൊരി. 3:6) യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ ദൈവ​നാ​മം മറ്റുള്ള​വരെ അറിയി​ക്കാൻ യഹോ​വ​യു​ടെ സംഘട​ന​യും കഴിയു​ന്ന​തെ​ല്ലാം ചെയ്യുന്നു. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം ഇതിനു നല്ലൊരു ഉദാഹ​ര​ണ​മാണ്‌. ബൈബിൾ എഴുതി​യ​പ്പോൾ അതിൽ ദൈവ​നാ​മം എവി​ടെ​യെ​ല്ലാം ഉപയോ​ഗി​ച്ചി​രു​ന്നോ അവി​ടെ​യെ​ല്ലാം പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലും ദൈവ​നാ​മം പുനഃ​സ്ഥി​തീ​ക​രി​ച്ചി​ട്ടുണ്ട്‌. ബൈബി​ളി​ന്റെ ഈ പരിഭാഷ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഇപ്പോൾ 270-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. w24.04 പേ. 9 ഖ. 8-9

ജനുവരി 12 തിങ്കൾ

“അവളുടെ ഭർത്താവ്‌ എഴു​ന്നേറ്റ്‌ അവളെ പ്രശം​സി​ക്കു​ന്നു.”—സുഭാ. 31:28.

സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​തം നയിക്കുന്ന ചില സഹോ​ദ​ര​ന്മാർ ഭാര്യയെ താൻ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാൻ എല്ലാ ദിവസ​വും ചില കാര്യങ്ങൾ ചെയ്യാ​റുണ്ട്‌. (1 യോഹ. 3:18) കൈകൾ കോർത്തു​പി​ടി​ക്കു​ന്ന​തോ ഒന്നു കെട്ടി​പ്പി​ടി​ക്കു​ന്ന​തോ പോലുള്ള ചെറി​യ​ചെ​റിയ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും ഭർത്താ​വി​നു ഭാര്യ​യോ​ടുള്ള സ്‌നേഹം കാണി​ക്കാ​നാ​കും. “ഞാൻ നിന്നെ മിസ്സ്‌ ചെയ്യുന്നു” എന്നോ “ഭക്ഷണം കഴിച്ചോ?” എന്നോ ഒക്കെ ചോദി​ച്ചു​കൊണ്ട്‌ ഒരു മെസ്സേജ്‌ അദ്ദേഹ​ത്തിന്‌ അയയ്‌ക്കാ​നാ​കും. ഇടയ്‌ക്കൊ​ക്കെ താൻ അവളെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്ന്‌ എഴുതിയ ഒരു കാർഡോ, സമ്മാന​ങ്ങ​ളോ നൽകാ​നും കഴിയും. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ അദ്ദേഹം തന്റെ ഭാര്യയെ ആദരി​ക്കു​ക​യാണ്‌. അപ്പോൾ അവരുടെ വിവാ​ഹ​ബന്ധം ശക്തമാ​കും. ഭാര്യയെ ആദരി​ക്കുന്ന ഒരു ഭർത്താവ്‌ അവൾ തനിക്കു വില​പ്പെ​ട്ട​വ​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു തുറന്ന്‌ പറയു​ക​യും അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. അതു ചെയ്യാ​നാ​കുന്ന ഒരു വിധം തന്നെ സഹായി​ക്കു​ന്ന​തി​നാ​യി ഭാര്യ ചെയ്യുന്ന എല്ലാ കാര്യ​ങ്ങൾക്കും മറക്കാതെ നന്ദി പറയു​ന്ന​താണ്‌. (കൊലോ. 3:15) ഭർത്താവ്‌ തന്നെ ആത്മാർഥ​മാ​യി പ്രശം​സി​ക്കു​മ്പോൾ അതു ഭാര്യയെ ഒരുപാ​ടു സന്തോ​ഷി​പ്പി​ക്കും. അദ്ദേഹം തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ആദരി​ക്കു​ന്നു​ണ്ടെ​ന്നും താൻ സുരക്ഷി​ത​യാ​ണെ​ന്നും അപ്പോൾ അവൾക്കു തോന്നും. w25.01 പേ. 11 ഖ. 15; പേ. 13 ഖ. 16

ജനുവരി 13 ചൊവ്വ

‘പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശ. 48:17.

15-ാം സങ്കീർത്ത​ന​ത്തിൽ പറയു​ന്ന​തെ​ല്ലാം അനുസ​രി​ക്കുന്ന ആളെക്കു​റിച്ച്‌ അതിന്റെ അവസാനം ഇങ്ങനെ പറയുന്നു: “അയാൾ ഒരിക്ക​ലും പതറി​പ്പോ​കില്ല.” യഹോവ ചില കാര്യങ്ങൾ അനുസ​രി​ക്കാൻ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നമുക്കു നല്ലൊരു ജീവിതം ഉണ്ടായി​രി​ക്കും, യഹോവ നമ്മളെ സംരക്ഷി​ക്കു​ക​യും ചെയ്യും. യഹോ​വ​യു​ടെ അതിഥി​കളെ കാത്തി​രി​ക്കു​ന്നതു മനോ​ഹ​ര​മായ ഒരു ഭാവി​യാണ്‌. വിശ്വ​സ്‌ത​രായ അഭിഷി​ക്തർക്കു സ്വർഗ​ത്തിൽ ജീവി​ക്കാ​നുള്ള അവസര​മുണ്ട്‌. യേശു അവിടെ ‘അനേകം താമസ​സ്ഥ​ലങ്ങൾ’ അവർക്കാ​യി ഒരുക്കി​യി​രി​ക്കു​ന്നു. (യോഹ. 14:2) ഇനി ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ വെളി​പാട്‌ 21:3-ലെ വാഗ്‌ദാ​നം നിറ​വേ​റു​ന്ന​തി​നാണ്‌ കാത്തി​രി​ക്കു​ന്നത്‌. തന്റെ കൂടാ​ര​ത്തിൽ എന്നെന്നും അതിഥി​ക​ളാ​യി​രി​ക്കാൻ, തന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ യഹോവ നമ്മളെ​യെ​ല്ലാം ക്ഷണിച്ചി​രി​ക്കു​ന്നു. അത്‌ എത്ര മഹത്തായ ഒരു കാര്യ​മാണ്‌!—സങ്കീ. 15:1-5. w24.06 പേ. 13 ഖ. 19-20

ജനുവരി 14 ബുധൻ

“യഹോ​വ​യ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ.”—സങ്കീ. 96:8.

എന്താണു മഹത്ത്വം? ബൈബി​ളിൽ “മഹത്ത്വം” എന്ന വാക്കിന്‌, ഒരാ​ളെ​ക്കു​റിച്ച്‌ മതിപ്പു തോന്നി​പ്പി​ച്ചേ​ക്കാ​വുന്ന എന്തി​നെ​യും അർഥമാ​ക്കാ​നാ​കും. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വിച്ച ഉടനെ യഹോവ അവിസ്‌മ​ര​ണീ​യ​മായ വിധത്തിൽ തന്റെ മഹത്ത്വം അവർക്കു കാണി​ച്ചു​കൊ​ടു​ത്തു. ഇതൊന്നു മനസ്സിൽ കാണുക: ലക്ഷക്കണ​ക്കിന്‌ ഇസ്രാ​യേ​ല്യർ അവരുടെ ദൈവം പറയു​ന്നതു കേൾക്കാ​നാ​യി സീനായ്‌ പർവത​ത്തി​ന്റെ അടിവാ​രത്ത്‌ ഒരുമിച്ച്‌ കൂടി​യി​രി​ക്കു​ക​യാണ്‌. ആ പർവതം മുഴുവൻ ഇരുണ്ട മേഘം​കൊണ്ട്‌ മൂടി. പെട്ടെന്ന്‌ ശക്തമായ ഒരു ഭൂമി​കു​ലു​ക്കം ഉണ്ടാകു​ന്നു. പർവത​മാ​കെ കനത്ത പുക! അതോ​ടൊ​പ്പം മിന്നലും ഇടിമു​ഴ​ക്ക​വും കാതട​പ്പി​ക്കുന്ന കൊമ്പു​വി​ളി​യു​ടെ ശബ്ദവും മുഴങ്ങി​ക്കേൾക്കു​ന്നു. (പുറ. 19:16-18; 24:17; സങ്കീ. 68:8) യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ന്റെ അതിശ​ക്ത​മായ ഈ പ്രകടനം കണ്ട ഇസ്രാ​യേ​ല്യർ എത്ര അതിശ​യ​ത്തോ​ടെ​യാ​യി​രി​ക്കും അതു നോക്കി​നി​ന്നി​ട്ടു​ണ്ടാ​കുക! ഇന്ന്‌ നമുക്കു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും. അതിനാ​യി യഹോ​വ​യു​ടെ അതിശ​യ​ക​ര​മായ ശക്തി​യെ​ക്കു​റി​ച്ചും മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു മറ്റുള്ള​വ​രോ​ടു പറയാം. കൂടാതെ, യഹോ​വ​യു​ടെ ശക്തിയാൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യു​മ്പോൾ അതിന്റെ ബഹുമതി യഹോ​വ​യ്‌ക്കു കൊടു​ക്കാം.—യശ. 26:12. w25.01 പേ. 2 ഖ. 2-3

ജനുവരി 15 വ്യാഴം

“യഹോവ എന്നെ അയച്ചതാണ്‌.”—സംഖ്യ 16:28.

വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കുള്ള യാത്ര​യ്‌ക്കി​ടെ ഇസ്രാ​യേൽ ജനത്തിലെ പ്രധാ​നി​കൾ മോശ​യ്‌ക്ക്‌ എതിരെ സംസാ​രി​ക്കു​ക​യും യഹോവ അദ്ദേഹ​ത്തി​നു കൊടുത്ത നിയമ​നത്തെ ചോദ്യം ചെയ്യു​ക​യും ചെയ്‌തു. അവർ പറഞ്ഞു: “(മോശ മാത്രമല്ല) സമൂഹ​ത്തി​ലുള്ള എല്ലാവ​രും വിശു​ദ്ധ​രാണ്‌. യഹോവ അവരുടെ മധ്യേ​യുണ്ട്‌.” (സംഖ്യ 16:1-3) ശരിയാണ്‌, ദൈവ​ത്തി​ന്റെ കണ്ണിൽ സമൂഹ​ത്തി​ലുള്ള ‘എല്ലാവ​രും വിശു​ദ്ധ​രാ​യി​രു​ന്നു.’ പക്ഷേ, ജനത്തെ വഴി നയിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തതു മോശയെ ആയിരു​ന്നു. മോശയെ കുറ്റ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ആ ധിക്കാ​രി​കൾ ശരിക്കും യഹോ​വ​യെ​യാ​ണു കുറ്റ​പ്പെ​ടു​ത്തി​യത്‌. യഹോവ എന്താണ്‌ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവർ ചിന്തി​ച്ചില്ല. അവർ സ്വന്തം ആഗ്രഹ​ത്തി​നു മാത്ര​മാ​ണു പ്രാധാ​ന്യം കൊടു​ത്തത്‌. അവർക്കു വേണ്ടതു മറ്റുള്ള​വ​രു​ടെ മുന്നിൽ ഉയർന്ന സ്ഥാനവും വലിയ അധികാ​ര​വും ഒക്കെയാ​യി​രു​ന്നു. ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തി​നു നേതൃ​ത്വ​മെ​ടു​ത്ത​വ​രെ​യും അവരെ അനുകൂ​ലിച്ച ആയിര​ക്ക​ണ​ക്കി​നു പേരെ​യും യഹോവ കൊന്നു​ക​ളഞ്ഞു. (സംഖ്യ 16:30-35, 41, 49) ഇന്നും സംഘട​ന​യിൽനിന്ന്‌ ലഭിക്കുന്ന നിർദേ​ശ​ങ്ങളെ ആദരി​ക്കാ​ത്ത​വരെ യഹോവ വെറു​ക്കു​ന്നു എന്ന കാര്യം ഉറപ്പാണ്‌. w24.07 പേ. 11 ഖ. 11

ജനുവരി 16 വെള്ളി

“നിശ്ചയിച്ച സമയത്തി​നാ​യി ഈ ദർശനം കാത്തി​രി​ക്കു​ന്നു.”—ഹബ. 2:3.

വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന മുന്നറി​യിപ്പ്‌ ഇന്നത്തെ മിക്ക ആളുക​ളും വിശ്വ​സി​ക്കു​ന്നില്ല. നമ്മൾ അതെക്കു​റിച്ച്‌ പറയു​മ്പോൾ അവർ പരിഹ​സി​ക്കു​ക​പോ​ലും ചെയ്യുന്നു. (2 പത്രോ. 3:3, 4) നമുക്ക്‌ അറിയി​ല്ലാത്ത പല കാര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അന്ത്യം കൃത്യ​സ​മ​യ​ത്തു​തന്നെ വരു​മെ​ന്നും അന്ന്‌ യഹോവ നമുക്കാ​യി കരുതു​മെ​ന്നും നമുക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. നമ്മളെ വഴി നയിക്കാ​നാ​യി യഹോവ ഇന്നു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എന്ന വിശ്വാ​സ​വും നമ്മൾ ശക്തമാ​ക്കണം. (മത്താ. 24:45) മഹാകഷ്ടത തുടങ്ങു​മ്പോൾ നമുക്കും ജീവൻ രക്ഷിക്കാൻ സഹായി​ക്കുന്ന ചില പ്രത്യേ​ക​നിർദേ​ശങ്ങൾ കിട്ടി​യേ​ക്കാം. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ആ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമുക്കു കഴിയ​ണ​മെ​ങ്കിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രി​ലുള്ള വിശ്വാ​സം നമ്മൾ ഇപ്പോൾത്തന്നെ ശക്തമാ​ക്കേ​ണ്ട​തുണ്ട്‌. അവർ തരുന്ന നിർദേ​ശങ്ങൾ ഇപ്പോൾ അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ അന്ന്‌ അനുസ​രി​ക്കാ​നും ബുദ്ധി​മു​ട്ടാ​യി​രി​ക്കും. w24.09 പേ. 11 ഖ. 11-12

ജനുവരി 17 ശനി

“ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമ. 12:2.

ദൈവ​ത്തി​ലുള്ള വിശ്വാ​സം പാരമ്പ​ര്യ​മാ​യി കിട്ടുന്ന ഒന്നല്ല എന്ന്‌ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക്‌ അറിയാം. അതു​കൊ​ണ്ടു​തന്നെ ഇതു​പോ​ലുള്ള ചില ചോദ്യ​ങ്ങൾ നിങ്ങളു​ടെ മക്കൾ ചോദി​ക്കാൻ സാധ്യ​ത​യുണ്ട്‌: ‘ഒരു ദൈവ​മു​ണ്ടെന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം? ബൈബിൾ പറയു​ന്ന​തെ​ല്ലാം എനിക്കു ശരിക്കും വിശ്വ​സി​ക്കാൻ പറ്റുമോ?’ വാസ്‌ത​വ​ത്തിൽ, ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ ‘ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാ​നും’ ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താ​നും’ ആണ്‌. (റോമ. 12:1; 1 തെസ്സ. 5:21) ശരി, വിശ്വാ​സം ശക്തമാ​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ മക്കളെ സഹായി​ക്കാം? ബൈബിൾ സത്യമാ​ണെന്നു സ്വയം ബോധ്യ​പ്പെ​ടാൻ മക്കളെ സഹായി​ക്കുക. നിങ്ങളു​ടെ മക്കൾ ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യും മറ്റും ഉപയോ​ഗി​ച്ചു​കൊണ്ട്‌ എങ്ങനെ ഉത്തരം കണ്ടെത്താ​മെന്നു പഠിപ്പി​ക്കുക. ഗവേഷ​ണ​സ​ഹാ​യി​യി​ലെ “ബൈബിൾ” എന്ന വിഷയ​ത്തി​നു കീഴിൽ “ദൈവ​പ്ര​ചോ​ദി​തം” എന്ന ഭാഗത്ത്‌, ബൈബിൾ മനുഷ്യൻ എഴുതിയ ഒരു നല്ല പുസ്‌തകം മാത്രമല്ല പകരം, അതു ‘ദൈവ​ത്തി​ന്റെ വചനമാണ്‌’ എന്നതി​നുള്ള തെളി​വു​കൾ കാണാം.—1 തെസ്സ. 2:13. w24.12 പേ. 14-15 ഖ. 4-5

ജനുവരി 18 ഞായർ

“കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും.”—2 തിമൊ. 2:2.

മൂപ്പന്മാർക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം? കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ അവർ സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും വേണം. അതിൽ ചെറു​പ്പ​ക്കാ​രും ഉൾപ്പെ​ടും. തങ്ങൾ പരിശീ​ലനം കൊടു​ക്കു​ന്ന​വർക്ക്‌ ഒരു തെറ്റും പറ്റി​ല്ലെന്നു മൂപ്പന്മാർ ചിന്തി​ക്ക​രുത്‌. ചില​പ്പോൾ ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാർക്കു ചില ഉപദേ​ശങ്ങൾ കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അങ്ങനെ​യാ​കു​മ്പോൾ അനുഭ​വ​പ​രി​ചയം നേടാ​നും, താഴ്‌മ​യും വിശ്വ​സ്‌ത​ത​യും മറ്റുള്ള​വരെ സേവി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും ഒക്കെ വളർത്തി​യെ​ടു​ക്കാ​നും അവർക്കു കഴിയും. (1 തിമൊ. 3:1; 1 പത്രോ. 5:5) യേശു ശിഷ്യ​ന്മാർക്കു പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം കൊടു​ത്തു. ഈ വലിയ ഉത്തരവാ​ദി​ത്വം ചെയ്യാ​നുള്ള പ്രാപ്‌തി​യൊ​ന്നും തങ്ങൾക്കി​ല്ലെന്നു ശിഷ്യ​ന്മാർക്കു തോന്നി​ക്കാ​ണും. പക്ഷേ യേശു​വിന്‌ അക്കാര്യ​ത്തിൽ ഒരു സംശയ​വും ഇല്ലായി​രു​ന്നു. അവർക്ക്‌ അതിനു കഴിയു​മെന്നു യേശു അവരോ​ടു പറയു​ക​യും ചെയ്‌തു. “പിതാവ്‌ എന്നെ അയച്ചതു​പോ​ലെ ഞാനും നിങ്ങളെ അയയ്‌ക്കു​ന്നു” എന്നു യേശു പറഞ്ഞു.—യോഹ. 20:21. w24.10 പേ. 16 ഖ. 15; പേ. 17 ഖ. 17

ജനുവരി 19 തിങ്കൾ

“ദാവീദ്‌ എന്റെ മനസ്സിന്‌ ഇണങ്ങിയ ഒരാളാണ്‌.” —പ്രവൃ. 13:22.

മഹാനായ ഒരു രാജാ​വാ​യി​രു​ന്നു ദാവീദ്‌. അതു​പോ​ലെ അദ്ദേഹം ഒരു സംഗീ​ത​ജ്ഞ​നും കവിയും യോദ്ധാ​വും പ്രവാ​ച​ക​നും ആയിരു​ന്നു. പലപല പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ അദ്ദേഹ​ത്തി​നു കടന്നു​പോ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. തന്റെ ജീവ​നെ​ടു​ക്കാൻ തക്കംപാർത്ത്‌ നടക്കുന്ന ശൗൽ രാജാ​വി​ന്റെ കണ്ണിൽപ്പെ​ടാ​തെ ദാവീ​ദി​നു കുറച്ച്‌ വർഷങ്ങൾ ഒളിച്ച്‌ കഴി​യേ​ണ്ടി​വന്നു. ഇനി രാജാ​വാ​യ​തി​നു ശേഷം തന്റെ മകനായ അബ്‌ശാ​ലോം ഭരണം തട്ടി​യെ​ടു​ക്കാൻ ശ്രമി​ച്ച​പ്പോൾ ദാവീദ്‌ വീണ്ടും ഒളിച്ച്‌ താമസി​ച്ചു. ദാവീ​ദിന്‌ ഒരുപാ​ടു പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഗുരു​ത​ര​മായ തെറ്റുകൾ പറ്റി​യെ​ങ്കി​ലും അദ്ദേഹം ജീവി​താ​വ​സാ​നം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി തുടർന്നു. യഹോവ ദാവീ​ദി​നെ വിശേ​ഷി​പ്പി​ച്ചത്‌, ‘എന്റെ മനസ്സിന്‌ ഇണങ്ങിയ ഒരാൾ’ എന്നാണ്‌. അതു​കൊണ്ട്‌ നമ്മൾ ദാവീ​ദി​ന്റെ ഉപദേശം ശ്രദ്ധി​ക്കേ​ണ്ട​തല്ലേ! (1 രാജാ. 15:5) ദാവീദ്‌ തന്റെ മകനും ഇസ്രാ​യേ​ലി​ന്റെ ഭാവി രാജാ​വും ആയ ശലോ​മോന്‌ ഉപദേശം കൊടു​ത്തു. തന്നെ ആരാധി​ക്കേ​ണ്ട​തിന്‌ ഒരു ആലയം പണിയാൻ യഹോവ തിര​ഞ്ഞെ​ടു​ത്തതു ശലോ​മോ​നെ​യാ​യി​രു​ന്നു. (1 ദിന. 22:5) എന്നാൽ ശലോ​മോ​നു പലപല പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ദാവീദ്‌ ഇപ്പോൾ ശലോ​മോ​നോട്‌ എന്താണു പറയാൻപോ​കു​ന്നത്‌? യഹോ​വയെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ ജീവി​ത​ത്തിൽ വിജയ​മു​ണ്ടാ​കും എന്നു ദാവീദ്‌ തന്റെ മകനോ​ടു പറഞ്ഞു.—1 രാജാ. 2:2, 3 w24.11 പേ. 10 ഖ. 9-11

ജനുവരി 20 ചൊവ്വ

“നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ; ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.”—സങ്കീ. 37:5.

ഭാര്യയെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ക​യും വാക്കു​കൾകൊണ്ട്‌ വേദനി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു ഭർത്താവ്‌ യഹോ​വ​യു​മാ​യും ഭാര്യ​യു​മാ​യും ഉള്ള തന്റെ ബന്ധം വീണ്ടെ​ടു​ക്കാൻ ചില കാര്യങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌. ഒന്നാമ​താ​യി, താൻ ചെയ്‌ത തെറ്റ്‌ എത്ര ഗൗരവ​മു​ള്ള​താ​ണെ​ന്നും തനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒന്നും മറച്ചു​വെ​ക്കാ​നാ​കി​ല്ലെ​ന്നും അദ്ദേഹം തിരി​ച്ച​റി​യണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമ​താ​യി, അദ്ദേഹം ഭാര്യയെ ഉപദ്ര​വി​ക്കു​ന്നതു നിറു​ത്തണം, തന്റെ പെരു​മാ​റ്റ​ത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാ​മ​താ​യി, താൻ തെറ്റു ചെയ്‌തെന്നു ഭാര്യ​യോ​ടും യഹോ​വ​യോ​ടും തുറന്ന്‌ സമ്മതി​ക്കു​ക​യും അവരോ​ടു ക്ഷമ ചോദി​ക്കു​ക​യും വേണം. (പ്രവൃ. 3:19) അതു​പോ​ലെ മാറ്റം വരുത്താ​നുള്ള ആഗ്രഹ​ത്തി​നാ​യും, തന്റെ ചിന്തക​ളും സംസാ​ര​വും പ്രവൃ​ത്തി​ക​ളും നിയ​ന്ത്രി​ക്കാ​നുള്ള സഹായ​ത്തി​നാ​യും യഹോ​വ​യോ​ടു യാചി​ക്കു​ക​യും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാ​മ​താ​യി, എല്ലാ തരത്തി​ലു​മുള്ള അക്രമ​ത്തെ​യും അസഭ്യ​സം​സാ​ര​ത്തെ​യും വെറു​ക്കാൻ പഠിച്ചു​കൊണ്ട്‌ തന്റെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം. (സങ്കീ. 97:10) അഞ്ചാമ​താ​യി, സഭയിലെ സ്‌നേ​ഹ​മുള്ള ഇടയന്മാ​രിൽനിന്ന്‌ പെട്ടെ​ന്നു​തന്നെ സഹായം സ്വീക​രി​ക്കണം. (യാക്കോ. 5:14-16) ആറാമ​താ​യി, ഭാവി​യിൽ ഇത്തരം തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതി​നെ​ക്കു​റിച്ച്‌ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. w25.01 പേ. 11 ഖ. 14

ജനുവരി 21 ബുധൻ

“ഇനി എന്തിനാ​ണു വൈകു​ന്നത്‌? എഴു​ന്നേറ്റ്‌ സ്‌നാ​ന​മേൽക്കുക.”—പ്രവൃ. 22:16.

ജീവനും മറ്റെല്ലാ സമ്മാന​ങ്ങ​ളും തന്ന ദൈവ​മായ യഹോ​വയെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? ആ ദൈവ​ത്തോ​ടു സ്‌നേഹം കാണി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? അതിനുള്ള ഏറ്റവും നല്ല വഴി ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും അതിന്റെ തെളി​വാ​യി സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്ന​താണ്‌. അപ്പോൾ നിങ്ങൾ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കും. നിങ്ങളെ സ്വത്തായി കരുതു​ന്ന​തു​കൊണ്ട്‌ ദൈവം ഒരു പിതാ​വും സുഹൃ​ത്തും എന്നനി​ല​യിൽ നിങ്ങളെ വഴിന​യി​ക്കു​ക​യും നിങ്ങൾക്കു​വേണ്ടി കരുതു​ക​യും ചെയ്യും. (സങ്കീ. 73:24; യശ. 43:1, 2) അതു​പോ​ലെ സമർപ്പ​ണ​വും സ്‌നാ​ന​വും, എന്നേക്കും ജീവി​ക്കാ​നുള്ള അവസരം തുറന്നു​ത​രു​ക​യും ചെയ്യും. (1 പത്രോ. 3:21) സ്‌നാ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയുന്ന എന്തെങ്കി​ലു​മു​ണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. സ്‌നാ​ന​മേൽക്കു​ന്ന​തി​നാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ തങ്ങളുടെ ജീവി​ത​രീ​തി​യി​ലും ചിന്തക​ളി​ലും മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌. അവരൊ​ക്കെ ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ​യും തീക്ഷ്‌ണ​ത​യോ​ടെ​യും യഹോ​വയെ സേവി​ക്കു​ന്നു. w25.03 പേ. 2 ഖ. 1-2

ജനുവരി 22 വ്യാഴം

“അങ്ങ്‌ യഥാർഥക്ഷമ കാണി​ക്കു​ന്ന​വ​നാണ്‌.”—സങ്കീ. 130:4.

ബൈബി​ളിൽ പലയി​ട​ത്തും പാപങ്ങൾ വലിയ ഭാരം​പോ​ലെ​യാ​ണെന്നു പറഞ്ഞി​ട്ടുണ്ട്‌. ദാവീദ്‌ രാജാവ്‌ സ്വന്തം തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു; അത്‌ എനിക്കു താങ്ങാ​നാ​കാത്ത കനത്ത ഭാരമാണ്‌.” (സങ്കീ. 38:4) എന്നാൽ പശ്ചാത്ത​പി​ക്കു​മ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കു​ന്നു. (സങ്കീ. 25:18; 32:5) ഈ വാക്യ​ങ്ങ​ളിൽ “ക്ഷമിക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അടിസ്ഥാ​ന​പ​ര​മായ അർഥം “എടുത്തു​പൊ​ക്കുക,” “ചുമക്കുക” എന്നൊ​ക്കെ​യാണ്‌. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന്‌ പാപത്തി​ന്റെ വലിയ ഭാരം എടുത്തു​മാ​റ്റി ദൂരേക്കു കൊണ്ടു​പോ​കുന്ന ഒരു ചിത്ര​മാണ്‌ അതിലൂ​ടെ കിട്ടു​ന്നത്‌. യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേ​ക്കാണ്‌ ചുമന്നു​കൊ​ണ്ടു​പോ​കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന മനോ​ഹ​ര​മായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.” കിഴക്കു​നിന്ന്‌ ഏറ്റവും അകലെ​യാ​ണു പടിഞ്ഞാറ്‌. അവ രണ്ടും ഒരിക്ക​ലും കൂട്ടി​മു​ട്ടില്ല. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തി​ക്കാൻപോ​ലും കഴിയാ​ത്തത്ര ദൂര​ത്തേക്കു കൊണ്ടു​പോ​കു​ന്നു. യഹോവ നമ്മളോ​ടു പൂർണ​മാ​യി ക്ഷമിക്കു​ന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ്‌ അത്‌! w25.02 പേ. 9 ഖ. 5-6

ജനുവരി 23 വെള്ളി

“നിങ്ങൾ ദാനം ചെയ്യു​മ്പോൾ നിങ്ങളു​ടെ മുന്നിൽ കാഹളം ഊതി​ക്ക​രുത്‌.”—മത്താ. 6:2.

അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യേശു​വി​ന്റെ താഴ്‌മ​യിൽനിന്ന്‌ പഠിച്ചു. യേശു സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം ജന്മനാ മുടന്ത​നാ​യി​രുന്ന ഒരു വ്യക്തിയെ പത്രോസ്‌ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാ​വി​ക​മാ​യും ഈ അത്ഭുതം കണ്ട്‌ ധാരാളം ആളുകൾ പത്രോ​സി​നു ചുറ്റും ഒരുമി​ച്ചു​കൂ​ടി. (പ്രവൃ. 3:11) പ്രാമു​ഖ്യ​ത​യ്‌ക്കും സ്ഥാനമാ​ന​ങ്ങൾക്കും പ്രാധാ​ന്യം കൊടു​ത്തി​രുന്ന ഒരു ചുറ്റു​പാ​ടിൽ വളർന്നു​വന്ന പത്രോസ്‌ ഈ മഹത്ത്വം സ്വീക​രി​ച്ചോ? ഇല്ല. ആ മഹത്ത്വ​മെ​ല്ലാം താഴ്‌മ​യോ​ടെ യഹോ​വ​യി​ലേ​ക്കും യേശു​വി​ലേ​ക്കും തിരി​ച്ചു​വി​ട്ടു​കൊണ്ട്‌ പത്രോസ്‌ ഇങ്ങനെ പറഞ്ഞു: “യേശു​വി​ന്റെ പേരാണ്‌, ആ പേരി​ലുള്ള ഞങ്ങളുടെ വിശ്വാ​സ​മാണ്‌, നിങ്ങൾ കാണുന്ന ഈ മനുഷ്യ​നു ബലം ലഭിക്കാൻ ഇടയാ​ക്കി​യത്‌.” (പ്രവൃ. 3:12-16) താഴ്‌മ ധരിക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ പത്രോ​സി​ന്റെ മാതൃക അനുക​രി​ക്കാം. നമ്മൾ മറ്റുള്ള​വർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​ന്നത്‌ യഹോ​വ​യെ​യും ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലും നമ്മളാൽ കഴിയുന്ന വിധം യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​മ്പോൾ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌.—മത്താ. 6:1-4. w25.03 പേ. 10-11 ഖ. 11-12

ജനുവരി 24 ശനി

“നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.”—1തിമ 4:16.

യഹോ​വ​യോ​ടും അയൽക്കാ​രോ​ടും സ്‌നേഹം കാണി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ​മാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​മെന്ന്‌ ഓർക്കു​ന്നതു നമ്മുടെ ഉത്സാഹം വർധി​പ്പി​ക്കും. (മത്താ. 22:37-39) നമ്മൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​കു​മെ​ന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങു​മ്പോൾ അവർക്ക്‌ എത്ര സന്തോഷം തോന്നു​മെ​ന്നും ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധി​ക്കു​ന്നത്‌ ആളുകളെ രക്ഷയി​ലേക്കു നയിക്കു​മെന്ന കാര്യ​വും മറക്കരുത്‌. (യോഹ. 6:40) എന്തെങ്കി​ലും കാരണ​ത്താൽ വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത ഒരു അവസ്ഥയി​ലാ​ണോ നിങ്ങൾ? എങ്കിൽ, യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം പ്രകടി​പ്പി​ക്കാൻ എന്തു ചെയ്യാ​നാ​കു​മെന്നു ചിന്തി​ക്കുക. കോവിഡ്‌ മഹാമാ​രി​യു​ടെ സമയത്ത്‌ സാമു​വ​ലി​നും ഭാര്യ ഡാനി​യ​യ്‌ക്കും വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കഴിഞ്ഞില്ല. ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം അവർ പതിവാ​യി ടെലി​ഫോ​ണി​ലൂ​ടെ​യും കത്തിലൂ​ടെ​യും സാക്ഷീ​ക​രി​ച്ചു. സൂമി​ലൂ​ടെ ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്തി. സാഹച​ര്യ​ങ്ങൾ കാരണം സാമു​വ​ലി​നും ഡാനി​യ​യ്‌ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും തങ്ങളെ​ക്കൊണ്ട്‌ ആകുന്ന​തു​പോ​ലെ ചെയ്‌തു​കൊണ്ട്‌ അവർ സന്തോഷം കണ്ടെത്തി. w24.04 പേ. 18 ഖ. 15-16

ജനുവരി 25 ഞായർ

“കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴ​ക്ക​ല്ലു​ക​ളെ​ക്കാൾ മൂല്യ​മുണ്ട്‌.”—സുഭാ. 31:10.

സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം വിവാഹം അല്ലെങ്കി​ലും ചെറു​പ്പ​ക്കാ​രോ പ്രായ​മാ​യ​വ​രോ ആയ ഏകാകി​ക​ളായ പല ക്രിസ്‌ത്യാ​നി​ക​ളും ഒരു വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹി​ക്കു​ന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യ​ത്തിൽ ഒരാളു​മാ​യി അടുപ്പ​ത്തി​ലേക്കു വരുന്ന​തി​നു മുമ്പു​തന്നെ സാമ്പത്തി​ക​മാ​യും ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും നിങ്ങൾ തയ്യാറാ​യി​രി​ക്കണം. (1 കൊരി. 7:36) മാത്രമല്ല, അടുപ്പ​ത്തി​ലേക്കു വരുന്ന​തി​നു മുമ്പു​തന്നെ ഭാവി ഇണയ്‌ക്ക്‌ എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി​രി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെന്നു വ്യക്തമായ ധാരണ ഉണ്ടായി​രി​ക്കണം. ഇല്ലെങ്കിൽ യോജി​ച്ചേ​ക്കാ​വുന്ന ഒരാൾ നിങ്ങളു​ടെ കണ്ണിൽപ്പെ​ടാ​തെ പോ​യേ​ക്കാം, അല്ലെങ്കിൽ ചേരാത്ത ഒരു വ്യക്തി​യു​മാ​യി നിങ്ങൾ അടുപ്പ​ത്തി​ലേക്കു വന്നേക്കാം. ഒരു കാര്യ​ത്തിൽ സംശയ​മില്ല, നിങ്ങൾ ആലോ​ചി​ക്കുന്ന വ്യക്തി സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കണം. (1 കൊരി. 7:39) പക്ഷേ സ്‌നാ​ന​മേറ്റ ഏതൊ​രാ​ളും നിങ്ങൾക്കു യോജിച്ച ഒരു ഇണയാ​യി​രി​ക്കണം എന്നില്ല. അതു​കൊണ്ട്‌ സ്വയം ചോദി​ക്കുക: ‘ജീവി​ത​ത്തിൽ എന്റെ ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌? വിവാഹ ഇണയ്‌ക്ക്‌ പ്രധാ​ന​മാ​യും ഏതൊക്കെ ഗുണങ്ങൾ വേണ​മെ​ന്നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌? എന്റെ പ്രതീ​ക്ഷകൾ ന്യായ​മാ​ണോ?’ w24.05 പേ. 20 ഖ. 1; പേ. 21 ഖ. 3

ജനുവരി 26 തിങ്കൾ

‘തമ്മിൽ ദയയു​ള്ള​വ​രാ​യി​രി​ക്കുക.’—എഫെ. 4:32.

ഡേറ്റി​ങ്ങി​ലാ​യി​രി​ക്കു​മ്പോൾ ഇടയ്‌ക്കി​ട​യ്‌ക്ക്‌ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും എങ്ങനെ കൈകാ​ര്യം ചെയ്യാം? നിങ്ങളു​ടെ ബന്ധം ശരിയാ​കില്ല എന്നാണോ അതിനർഥം? അങ്ങനെ​യാ​ക​ണ​മെ​ന്നില്ല. എല്ലാ ദമ്പതി​കൾക്കി​ട​യി​ലും അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാകും. മറ്റേയാ​ളു​ടെ താത്‌പ​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാ​നും പരസ്‌പരം ബഹുമാ​നി​ക്കാ​നും രണ്ടു​പേ​രും തയ്യാറാ​കു​ന്ന​താണ്‌ ശക്തമായ വിവാ​ഹ​ബ​ന്ധ​ത്തി​ന്റെ ഒരു രഹസ്യം. ഇപ്പോൾ പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നത്‌ നിങ്ങളു​ടെ വിവാ​ഹ​ബന്ധം വിജയി​ക്കു​മോ ഇല്ലയോ എന്ന്‌ സൂചി​പ്പി​ച്ചേ​ക്കാം. സ്വയം ചോദി​ക്കുക: ‘കാര്യങ്ങൾ ശാന്തമാ​യി, ആദര​വോ​ടെ ചർച്ച ചെയ്യാൻ ഞങ്ങൾക്ക്‌ കഴിയാ​റു​ണ്ടോ? തെറ്റുകൾ പറ്റു​മ്പോൾ അത്‌ മടികൂ​ടാ​തെ സമ്മതി​ക്കാ​നും മാറ്റം വരുത്താ​നും ഞങ്ങൾ മനസ്സു​ള്ള​വ​രാ​ണോ? വിട്ടു​വീഴ്‌ച ചെയ്യാ​നും ക്ഷമ ചോദി​ക്കാ​നും ക്ഷമിക്കാ​നും ഞങ്ങൾ പെട്ടെന്ന്‌ തയ്യാറാ​കു​ന്നു​ണ്ടോ?’ (എഫെ. 4:31) എന്നാൽ ഡേറ്റി​ങ്ങി​നി​ടെ നിങ്ങൾക്കി​ട​യിൽ കൂടെ​ക്കൂ​ടെ അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളോ തർക്കങ്ങ​ളോ ഉണ്ടാകു​ന്നെ​ങ്കി​ലോ? വിവാഹം കഴിഞ്ഞും അതിനു വലിയ വ്യത്യാ​സ​മൊ​ന്നും വരാൻ സാധ്യ​ത​യില്ല. മറ്റേ വ്യക്തി നിങ്ങൾക്ക്‌ ചേരുന്ന ആളല്ല എന്ന്‌ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ഡേറ്റിങ്ങ്‌ അവസാ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും നിങ്ങൾക്ക്‌ രണ്ടു പേർക്കും ഏറ്റവും നല്ലത്‌. w24.05 പേ. 29 ഖ. 12

ജനുവരി 27 ചൊവ്വ

“എന്റെ പാറയായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ; ദൈവം യുദ്ധത്തി​നാ​യി എന്റെ കൈകളെ പരിശീ​ലി​പ്പി​ക്കു​ന്നു.”—സങ്കീ. 144:1.

എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കു​ക​യും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി എപ്പോ​ഴും തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ മറ്റുള്ള​വർക്ക്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കും. വിശ്വാ​സ​ത്തി​ലും ശരിയായ അറിവി​ലും നമ്മൾ വളർന്നു​വ​രു​മ്പോൾ നമുക്കു സത്യത്തിൽ ഉറച്ചു​നിൽക്കാ​നാ​കും. അങ്ങനെ​യാ​കു​മ്പോൾ, തെറ്റായ പഠിപ്പി​ക്ക​ലു​ക​ളാ​ലും ലോക​ത്തി​ന്റേ​തായ ചിന്തക​ളാ​ലും സ്വാധീ​നി​ക്ക​പ്പെട്ട്‌ നമ്മൾ ആടിയു​ല​യു​ന്ന​വ​രാ​കില്ല. (എഫെ. 4:14; യാക്കോ. 1:6-8) മാത്രമല്ല, പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന മറ്റുള്ള​വരെ സഹായി​ക്കാ​നും നമുക്കാ​കും. (1 തെസ്സ. 3:2, 3) മൂപ്പന്മാർ ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​രും സുബോ​ധ​മു​ള്ള​വ​രും ചിട്ട​യോ​ടെ ജീവി​ക്കു​ന്ന​വ​രും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​രും ആയിരി​ക്കണം. ‘വിശ്വ​സ്‌ത​വ​ച​നത്തെ മുറുകെ പിടി​ച്ചു​കൊണ്ട്‌’ മൂപ്പന്മാർ, വിശ്വാ​സ​ത്തിൽ സ്ഥിരത​യോ​ടെ നിൽക്കാൻ മറ്റുള്ള​വരെ സഹായി​ക്കും. (തീത്തോ. 1:9; 1 തിമൊ. 3:1-3) തങ്ങളുടെ നല്ല മാതൃ​ക​യി​ലൂ​ടെ​യും ഇടയ​വേ​ല​യി​ലൂ​ടെ​യും, പതിവാ​യി മീറ്റി​ങ്ങു​കൾക്കു ഹാജരാ​കാ​നും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കാ​നും വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കാ​നും മൂപ്പന്മാർ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്നു. ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന വലിയ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ യഹോ​വ​യി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ മൂപ്പന്മാർക്ക്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നാ​കും. w24.06 പേ. 31 ഖ. 16-18

ജനുവരി 28 ബുധൻ

“സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ മാനസാ​ന്ത​ര​പ്പെടൂ.”—മത്താ. 4:17.

നമുക്കു തെറ്റുകൾ പറ്റിയാൽ നമ്മളോ​ടു ക്ഷമിക്കാൻ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം താത്‌പ​ര്യ​മു​ണ്ടെന്ന്‌, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പഠിപ്പി​ച്ചു. ധൂർത്ത​പു​ത്രന്റെ ദൃഷ്ടാ​ന്ത​ക​ഥ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ആ ചെറു​പ്പ​ക്കാ​രൻ വീടു വിട്ടു​പോ​യി, കുറെ​ക്കാ​ലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. എന്നാൽ സുബോ​ധ​മു​ണ്ടാ​യ​പ്പോൾ അവൻ വീട്ടി​ലേക്കു മടങ്ങി​വന്നു. അപ്പോൾ അവന്റെ അപ്പൻ എന്തു ചെയ്‌തു? ‘ദൂരെ​വെ​ച്ചു​തന്നെ അപ്പൻ അവനെ തിരി​ച്ച​റി​ഞ്ഞു. ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു’ എന്നു യേശു പറഞ്ഞു. അപ്പൻ തന്നോടു ക്ഷമിക്കു​മെന്ന്‌ ആ മകൻ ഒരിക്ക​ലും കരുതി​യില്ല. അതു​കൊണ്ട്‌ ഒരു കൂലി​ക്കാ​ര​നാ​യെ​ങ്കി​ലും തന്നെ ആ വീട്ടിൽ നിറു​ത്താ​മോ എന്നാണ്‌ അവൻ ചോദി​ച്ചത്‌. എന്നാൽ അപ്പൻ അങ്ങനെയല്ല ചിന്തി​ച്ചത്‌. “എന്റെ ഈ മകൻ” എന്നു പറഞ്ഞ്‌ അവനെ തന്റെ കുടും​ബ​ത്തി​ലേക്കു വീണ്ടും സ്വീക​രി​ക്കു​ക​യാ​ണു ചെയ്‌തത്‌. “ഇവനെ കാണാ​തെ​പോ​യി​രു​ന്നു, ഇപ്പോൾ കണ്ടുകി​ട്ടി” എന്ന്‌ അപ്പൻ പറഞ്ഞു. (ലൂക്കോ. 15:11-32) യേശു സ്വർഗ​ത്തി​ലാ​യി​രുന്ന സമയത്ത്‌, മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടു തന്റെ പിതാവ്‌ അനുക​മ്പ​യോ​ടെ ഇടപെ​ടു​ന്ന​തും അവരുടെ തെറ്റുകൾ പെട്ടെന്നു ക്ഷമിക്കു​ന്ന​തും കണ്ടിട്ടുണ്ട്‌. നമ്മുടെ പിതാ​വായ യഹോവ എത്ര കരുണ​യോ​ടെ​യാ​ണു പാപി​ക​ളോട്‌ ഇടപെ​ടു​ന്ന​തെന്ന്‌ ആ ദൃഷ്ടാ​ന്തകഥ കാണി​ക്കു​ന്നി​ല്ലേ? അതു നമുക്ക്‌ എത്ര ആശ്വാ​സ​മാണ്‌! w24.08 പേ. 11 ഖ. 11-12

ജനുവരി 29 വ്യാഴം

‘സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക.’—1 പത്രോ. 4:7.

സുബോ​ധ​മുള്ള ഒരു ക്രിസ്‌ത്യാ​നി യഹോ​വ​യു​ടെ ചിന്തകൾ പ്രതി​ഫ​ലി​പ്പി​ക്കുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നന്നായി ശ്രമി​ക്കും. യഹോ​വ​യു​മാ​യുള്ള ബന്ധത്തെ​ക്കാൾ പ്രധാ​ന​മാ​യി ജീവി​ത​ത്തിൽ ഒന്നുമി​ല്ലെന്ന്‌ ആ വ്യക്തി ഓർക്കും. അതു​പോ​ലെ തന്നെക്കു​റി​ച്ചു​തന്നെ അദ്ദേഹ​ത്തി​നു സമനി​ല​യുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കും. തനിക്ക്‌ എല്ലാം അറിയാ​മെന്ന്‌ അദ്ദേഹം ചിന്തി​ക്കില്ല. കൂടാതെ താഴ്‌മ​യോ​ടെ പ്രാർഥ​ന​യിൽ യഹോ​വയെ സമീപി​ച്ചു​കൊണ്ട്‌ യഹോ​വ​യി​ലുള്ള ആശ്രയം തെളി​യി​ക്കു​ക​യും ചെയ്യും. ജന്മനാ എന്തൊക്കെ കഴിവു​കൾ ഉള്ളവരാ​ണെ​ങ്കി​ലും നമ്മൾ അതുതന്നെ ചെയ്യണം. അതു​കൊണ്ട്‌ ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ അറിയാ​വു​ന്നത്‌ യഹോ​വ​യ്‌ക്കാ​ണ​ല്ലോ! തന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയുന്ന രീതി​യിൽ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യോ​ടു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാ​ണല്ലേ! (ഉൽപ. 1:26) യഹോ​വയെ നമുക്കു പൂർണ​മാ​യും അനുക​രി​ക്കാൻ കഴിയില്ല എന്നതു ശരിയാണ്‌.—യശ. 55:9. w25.03 പേ. 11 ഖ. 13; പേ. 13 ഖ. 17-18

ജനുവരി 30 വെള്ളി

‘സ്‌നേഹം എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.’—1 കൊരി. 13:7.

മറ്റുള്ള​വരെ സംശയി​ക്ക​രുത്‌. നമ്മൾ ചെയ്‌തു​കൊ​ടുത്ത ഒരു കാര്യ​ത്തി​നു മറ്റുള്ളവർ നന്ദി കാണി​ക്കാ​ത്ത​പ്പോൾ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദി​ക്കാം: ‘അവർക്കു ശരിക്കും വിലമ​തി​പ്പി​ല്ലാ​ഞ്ഞി​ട്ടാ​ണോ അതോ അവർ നന്ദി കാണി​ക്കാൻ മറന്നു​പോ​യ​താ​ണോ?’ ഇനി നമ്മൾ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ നമ്മളോ​ടു നന്ദി പറയാ​ത്ത​തി​നു വേറെ​യും കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. ചിലർക്ക്‌ ഉള്ളിൽ ഒരുപാട്‌ വിലമ​തി​പ്പു​ണ്ടെ​ങ്കി​ലും അതു പ്രകടി​പ്പി​ക്കാൻ അറിയി​ല്ലാ​യി​രി​ക്കും. അതു​പോ​ലെ മുമ്പ്‌ ഒരുപാ​ടു പേരെ സഹായി​ച്ചി​രുന്ന ഒരാളാ​ണെ​ങ്കിൽ ഇപ്പോൾ സഹായം സ്വീക​രി​ക്കേ​ണ്ടി​വ​ന്ന​തി​ന്റെ ബുദ്ധി​മുട്ട്‌ അയാൾക്കു​ണ്ടാ​കും. കാരണം എന്തുത​ന്നെ​യാ​യാ​ലും, നമ്മൾ സഹോ​ദ​ര​ങ്ങളെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ അവരെ സംശയി​ക്കാ​തെ തുടർന്നും സന്തോ​ഷ​ത്തോ​ടെ കൊടു​ത്തു​കൊ​ണ്ടി​രി​ക്കും. (എഫെ. 4:2) ക്ഷമ കാണി​ക്കുക. ഉദാരത കാണി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഇങ്ങനെ എഴുതി: “നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക; കുറെ കാലം കഴിഞ്ഞ്‌ നീ അതു വീണ്ടും കണ്ടെത്തും.” (സഭാ. 11:1) ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ നമ്മൾ കാണിച്ച ഉദാര​ത​യോ​ടു ചിലർ പ്രതി​ക​രി​ക്കു​ന്നതു ‘കുറെ കാലം കഴിഞ്ഞി​ട്ടാ​യി​രി​ക്കാം.’ w24.09 പേ. 30 ഖ. 18-19

ജനുവരി 31 ശനി

“പാപത്തിൽ നടക്കു​ന്ന​വരെ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ ശാസി​ക്കുക. അപ്പോൾ, മറ്റുള്ള​വർക്ക്‌ അത്‌ ഒരു പാഠമാ​കും.”—1 തിമൊ. 5:20.

ഒരാളെ ശാസി​ച്ചി​രി​ക്കു​ന്ന​താ​യി ചില​പ്പോൾ സഭയിൽ ഒരു അറിയി​പ്പു നടത്തി​യേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ നമുക്ക്‌ ആ വ്യക്തി​യു​മാ​യി തുടർന്നും സഹവസി​ക്കാ​നാ​കും. കാരണം ആ വ്യക്തി മാനസാ​ന്ത​ര​പ്പെ​ടു​ക​യും തന്റെ തെറ്റായ വഴികൾ ഉപേക്ഷി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അയാൾ ഇപ്പോ​ഴും സഭയുടെ ഭാഗമാണ്‌. സഹവി​ശ്വാ​സി​ക​ളിൽനി​ന്നുള്ള പ്രോ​ത്സാ​ഹനം അയാൾക്ക്‌ ആവശ്യ​മാണ്‌. (എബ്രാ. 10:24, 25) എന്നാൽ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളു​ടെ കാര്യ​ത്തിൽ സാഹച​ര്യം മറ്റൊ​ന്നാണ്‌. നമ്മൾ അയാളു​മാ​യുള്ള ‘കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്കണം,’ “അയാളു​ടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല.” (1 കൊരി. 5:11) അതിന്റെ അർഥം സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​യാ​ളെ നമ്മൾ പൂർണ​മാ​യും അവഗണി​ക്കു​മെ​ന്നാ​ണോ? അങ്ങനെ​യാ​ക​ണ​മെ​ന്നില്ല. അവരു​മാ​യി നമ്മൾ എന്തായാ​ലും ഇടപഴ​കില്ല. എന്നാൽ അങ്ങനെ​യുള്ള ഒരാളെ മീറ്റി​ങ്ങി​നു ക്ഷണിക്ക​ണോ എന്നു ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ തീരു​മാ​നി​ക്കാം. ചില​പ്പോൾ ആ വ്യക്തി നമ്മുടെ ബന്ധുവാ​യി​രി​ക്കാം, അല്ലെങ്കിൽ മുമ്പ്‌ നമ്മുടെ ഒരു അടുത്ത സുഹൃ​ത്താ​യി​രു​ന്നി​രി​ക്കാം. w24.08 പേ. 30 ഖ. 13-14

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക