വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • ഇന്ന്

ജനുവരി 20 ചൊവ്വ

“നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ; ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.”—സങ്കീ. 37:5.

ഭാര്യയെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ക​യും വാക്കു​കൾകൊണ്ട്‌ വേദനി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു ഭർത്താവ്‌ യഹോ​വ​യു​മാ​യും ഭാര്യ​യു​മാ​യും ഉള്ള തന്റെ ബന്ധം വീണ്ടെ​ടു​ക്കാൻ ചില കാര്യങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌. ഒന്നാമ​താ​യി, താൻ ചെയ്‌ത തെറ്റ്‌ എത്ര ഗൗരവ​മു​ള്ള​താ​ണെ​ന്നും തനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒന്നും മറച്ചു​വെ​ക്കാ​നാ​കി​ല്ലെ​ന്നും അദ്ദേഹം തിരി​ച്ച​റി​യണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമ​താ​യി, അദ്ദേഹം ഭാര്യയെ ഉപദ്ര​വി​ക്കു​ന്നതു നിറു​ത്തണം, തന്റെ പെരു​മാ​റ്റ​ത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാ​മ​താ​യി, താൻ തെറ്റു ചെയ്‌തെന്നു ഭാര്യ​യോ​ടും യഹോ​വ​യോ​ടും തുറന്ന്‌ സമ്മതി​ക്കു​ക​യും അവരോ​ടു ക്ഷമ ചോദി​ക്കു​ക​യും വേണം. (പ്രവൃ. 3:19) അതു​പോ​ലെ മാറ്റം വരുത്താ​നുള്ള ആഗ്രഹ​ത്തി​നാ​യും, തന്റെ ചിന്തക​ളും സംസാ​ര​വും പ്രവൃ​ത്തി​ക​ളും നിയ​ന്ത്രി​ക്കാ​നുള്ള സഹായ​ത്തി​നാ​യും യഹോ​വ​യോ​ടു യാചി​ക്കു​ക​യും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാ​മ​താ​യി, എല്ലാ തരത്തി​ലു​മുള്ള അക്രമ​ത്തെ​യും അസഭ്യ​സം​സാ​ര​ത്തെ​യും വെറു​ക്കാൻ പഠിച്ചു​കൊണ്ട്‌ തന്റെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം. (സങ്കീ. 97:10) അഞ്ചാമ​താ​യി, സഭയിലെ സ്‌നേ​ഹ​മുള്ള ഇടയന്മാ​രിൽനിന്ന്‌ പെട്ടെ​ന്നു​തന്നെ സഹായം സ്വീക​രി​ക്കണം. (യാക്കോ. 5:14-16) ആറാമ​താ​യി, ഭാവി​യിൽ ഇത്തരം തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതി​നെ​ക്കു​റിച്ച്‌ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. w25.01 പേ. 11 ഖ. 14

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ജനുവരി 21 ബുധൻ

“ഇനി എന്തിനാ​ണു വൈകു​ന്നത്‌? എഴു​ന്നേറ്റ്‌ സ്‌നാ​ന​മേൽക്കുക.”—പ്രവൃ. 22:16.

ജീവനും മറ്റെല്ലാ സമ്മാന​ങ്ങ​ളും തന്ന ദൈവ​മായ യഹോ​വയെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? ആ ദൈവ​ത്തോ​ടു സ്‌നേഹം കാണി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? അതിനുള്ള ഏറ്റവും നല്ല വഴി ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും അതിന്റെ തെളി​വാ​യി സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്ന​താണ്‌. അപ്പോൾ നിങ്ങൾ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കും. നിങ്ങളെ സ്വത്തായി കരുതു​ന്ന​തു​കൊണ്ട്‌ ദൈവം ഒരു പിതാ​വും സുഹൃ​ത്തും എന്നനി​ല​യിൽ നിങ്ങളെ വഴിന​യി​ക്കു​ക​യും നിങ്ങൾക്കു​വേണ്ടി കരുതു​ക​യും ചെയ്യും. (സങ്കീ. 73:24; യശ. 43:1, 2) അതു​പോ​ലെ സമർപ്പ​ണ​വും സ്‌നാ​ന​വും, എന്നേക്കും ജീവി​ക്കാ​നുള്ള അവസരം തുറന്നു​ത​രു​ക​യും ചെയ്യും. (1 പത്രോ. 3:21) സ്‌നാ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയുന്ന എന്തെങ്കി​ലു​മു​ണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. സ്‌നാ​ന​മേൽക്കു​ന്ന​തി​നാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ തങ്ങളുടെ ജീവി​ത​രീ​തി​യി​ലും ചിന്തക​ളി​ലും മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌. അവരൊ​ക്കെ ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ​യും തീക്ഷ്‌ണ​ത​യോ​ടെ​യും യഹോ​വയെ സേവി​ക്കു​ന്നു. w25.03 പേ. 2 ഖ. 1-2

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ജനുവരി 22 വ്യാഴം

“അങ്ങ്‌ യഥാർഥക്ഷമ കാണി​ക്കു​ന്ന​വ​നാണ്‌.”—സങ്കീ. 130:4.

ബൈബി​ളിൽ പലയി​ട​ത്തും പാപങ്ങൾ വലിയ ഭാരം​പോ​ലെ​യാ​ണെന്നു പറഞ്ഞി​ട്ടുണ്ട്‌. ദാവീദ്‌ രാജാവ്‌ സ്വന്തം തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു; അത്‌ എനിക്കു താങ്ങാ​നാ​കാത്ത കനത്ത ഭാരമാണ്‌.” (സങ്കീ. 38:4) എന്നാൽ പശ്ചാത്ത​പി​ക്കു​മ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കു​ന്നു. (സങ്കീ. 25:18; 32:5) ഈ വാക്യ​ങ്ങ​ളിൽ “ക്ഷമിക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അടിസ്ഥാ​ന​പ​ര​മായ അർഥം “എടുത്തു​പൊ​ക്കുക,” “ചുമക്കുക” എന്നൊ​ക്കെ​യാണ്‌. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന്‌ പാപത്തി​ന്റെ വലിയ ഭാരം എടുത്തു​മാ​റ്റി ദൂരേക്കു കൊണ്ടു​പോ​കുന്ന ഒരു ചിത്ര​മാണ്‌ അതിലൂ​ടെ കിട്ടു​ന്നത്‌. യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേ​ക്കാണ്‌ ചുമന്നു​കൊ​ണ്ടു​പോ​കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന മനോ​ഹ​ര​മായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.” കിഴക്കു​നിന്ന്‌ ഏറ്റവും അകലെ​യാ​ണു പടിഞ്ഞാറ്‌. അവ രണ്ടും ഒരിക്ക​ലും കൂട്ടി​മു​ട്ടില്ല. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തി​ക്കാൻപോ​ലും കഴിയാ​ത്തത്ര ദൂര​ത്തേക്കു കൊണ്ടു​പോ​കു​ന്നു. യഹോവ നമ്മളോ​ടു പൂർണ​മാ​യി ക്ഷമിക്കു​ന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ്‌ അത്‌! w25.02 പേ. 9 ഖ. 5-6

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക