വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
അറിയിപ്പ്
ലഭ്യമായ പുതിയ ഭാഷ: Chin (Mara)
  • ഇന്ന്

ജനുവരി 23 വെള്ളി

“നിങ്ങൾ ദാനം ചെയ്യു​മ്പോൾ നിങ്ങളു​ടെ മുന്നിൽ കാഹളം ഊതി​ക്ക​രുത്‌.”—മത്താ. 6:2.

അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യേശു​വി​ന്റെ താഴ്‌മ​യിൽനിന്ന്‌ പഠിച്ചു. യേശു സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം ജന്മനാ മുടന്ത​നാ​യി​രുന്ന ഒരു വ്യക്തിയെ പത്രോസ്‌ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാ​വി​ക​മാ​യും ഈ അത്ഭുതം കണ്ട്‌ ധാരാളം ആളുകൾ പത്രോ​സി​നു ചുറ്റും ഒരുമി​ച്ചു​കൂ​ടി. (പ്രവൃ. 3:11) പ്രാമു​ഖ്യ​ത​യ്‌ക്കും സ്ഥാനമാ​ന​ങ്ങൾക്കും പ്രാധാ​ന്യം കൊടു​ത്തി​രുന്ന ഒരു ചുറ്റു​പാ​ടിൽ വളർന്നു​വന്ന പത്രോസ്‌ ഈ മഹത്ത്വം സ്വീക​രി​ച്ചോ? ഇല്ല. ആ മഹത്ത്വ​മെ​ല്ലാം താഴ്‌മ​യോ​ടെ യഹോ​വ​യി​ലേ​ക്കും യേശു​വി​ലേ​ക്കും തിരി​ച്ചു​വി​ട്ടു​കൊണ്ട്‌ പത്രോസ്‌ ഇങ്ങനെ പറഞ്ഞു: “യേശു​വി​ന്റെ പേരാണ്‌, ആ പേരി​ലുള്ള ഞങ്ങളുടെ വിശ്വാ​സ​മാണ്‌, നിങ്ങൾ കാണുന്ന ഈ മനുഷ്യ​നു ബലം ലഭിക്കാൻ ഇടയാ​ക്കി​യത്‌.” (പ്രവൃ. 3:12-16) താഴ്‌മ ധരിക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ പത്രോ​സി​ന്റെ മാതൃക അനുക​രി​ക്കാം. നമ്മൾ മറ്റുള്ള​വർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​ന്നത്‌ യഹോ​വ​യെ​യും ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലും നമ്മളാൽ കഴിയുന്ന വിധം യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​മ്പോൾ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌.—മത്താ. 6:1-4. w25.03 പേ. 10-11 ഖ. 11-12

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ജനുവരി 24 ശനി

“നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.”—1തിമ 4:16.

യഹോ​വ​യോ​ടും അയൽക്കാ​രോ​ടും സ്‌നേഹം കാണി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ​മാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​മെന്ന്‌ ഓർക്കു​ന്നതു നമ്മുടെ ഉത്സാഹം വർധി​പ്പി​ക്കും. (മത്താ. 22:37-39) നമ്മൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​കു​മെ​ന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങു​മ്പോൾ അവർക്ക്‌ എത്ര സന്തോഷം തോന്നു​മെ​ന്നും ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധി​ക്കു​ന്നത്‌ ആളുകളെ രക്ഷയി​ലേക്കു നയിക്കു​മെന്ന കാര്യ​വും മറക്കരുത്‌. (യോഹ. 6:40) എന്തെങ്കി​ലും കാരണ​ത്താൽ വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത ഒരു അവസ്ഥയി​ലാ​ണോ നിങ്ങൾ? എങ്കിൽ, യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം പ്രകടി​പ്പി​ക്കാൻ എന്തു ചെയ്യാ​നാ​കു​മെന്നു ചിന്തി​ക്കുക. കോവിഡ്‌ മഹാമാ​രി​യു​ടെ സമയത്ത്‌ സാമു​വ​ലി​നും ഭാര്യ ഡാനി​യ​യ്‌ക്കും വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കഴിഞ്ഞില്ല. ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം അവർ പതിവാ​യി ടെലി​ഫോ​ണി​ലൂ​ടെ​യും കത്തിലൂ​ടെ​യും സാക്ഷീ​ക​രി​ച്ചു. സൂമി​ലൂ​ടെ ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്തി. സാഹച​ര്യ​ങ്ങൾ കാരണം സാമു​വ​ലി​നും ഡാനി​യ​യ്‌ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും തങ്ങളെ​ക്കൊണ്ട്‌ ആകുന്ന​തു​പോ​ലെ ചെയ്‌തു​കൊണ്ട്‌ അവർ സന്തോഷം കണ്ടെത്തി. w24.04 പേ. 18 ഖ. 15-16

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ജനുവരി 25 ഞായർ

“കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴ​ക്ക​ല്ലു​ക​ളെ​ക്കാൾ മൂല്യ​മുണ്ട്‌.”—സുഭാ. 31:10.

സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം വിവാഹം അല്ലെങ്കി​ലും ചെറു​പ്പ​ക്കാ​രോ പ്രായ​മാ​യ​വ​രോ ആയ ഏകാകി​ക​ളായ പല ക്രിസ്‌ത്യാ​നി​ക​ളും ഒരു വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹി​ക്കു​ന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യ​ത്തിൽ ഒരാളു​മാ​യി അടുപ്പ​ത്തി​ലേക്കു വരുന്ന​തി​നു മുമ്പു​തന്നെ സാമ്പത്തി​ക​മാ​യും ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും നിങ്ങൾ തയ്യാറാ​യി​രി​ക്കണം. (1 കൊരി. 7:36) മാത്രമല്ല, അടുപ്പ​ത്തി​ലേക്കു വരുന്ന​തി​നു മുമ്പു​തന്നെ ഭാവി ഇണയ്‌ക്ക്‌ എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി​രി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെന്നു വ്യക്തമായ ധാരണ ഉണ്ടായി​രി​ക്കണം. ഇല്ലെങ്കിൽ യോജി​ച്ചേ​ക്കാ​വുന്ന ഒരാൾ നിങ്ങളു​ടെ കണ്ണിൽപ്പെ​ടാ​തെ പോ​യേ​ക്കാം, അല്ലെങ്കിൽ ചേരാത്ത ഒരു വ്യക്തി​യു​മാ​യി നിങ്ങൾ അടുപ്പ​ത്തി​ലേക്കു വന്നേക്കാം. ഒരു കാര്യ​ത്തിൽ സംശയ​മില്ല, നിങ്ങൾ ആലോ​ചി​ക്കുന്ന വ്യക്തി സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കണം. (1 കൊരി. 7:39) പക്ഷേ സ്‌നാ​ന​മേറ്റ ഏതൊ​രാ​ളും നിങ്ങൾക്കു യോജിച്ച ഒരു ഇണയാ​യി​രി​ക്കണം എന്നില്ല. അതു​കൊണ്ട്‌ സ്വയം ചോദി​ക്കുക: ‘ജീവി​ത​ത്തിൽ എന്റെ ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌? വിവാഹ ഇണയ്‌ക്ക്‌ പ്രധാ​ന​മാ​യും ഏതൊക്കെ ഗുണങ്ങൾ വേണ​മെ​ന്നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌? എന്റെ പ്രതീ​ക്ഷകൾ ന്യായ​മാ​ണോ?’ w24.05 പേ. 20 ഖ. 1; പേ. 21 ഖ. 3

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക