-
ഉൽപത്തി 16:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അബ്രാമിന്റെ ഭാര്യ സാറായിക്കു മക്കളുണ്ടായിരുന്നില്ല.+ സാറായിക്കു ഹാഗാർ+ എന്നു പേരുള്ള ഈജിപ്തുകാരിയായ ഒരു ദാസിയുണ്ടായിരുന്നു. 2 സാറായി അബ്രാമിനോടു പറഞ്ഞു: “ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞിരിക്കുന്നതിനാൽ എന്റെ ദാസിയുടെ അടുത്ത് ചെന്ന് അവളുമായി ബന്ധപ്പെട്ടാലും. അവളിലൂടെ എനിക്കു മക്കൾ ജനിച്ചേക്കും.”+ അബ്രാം സാറായി പറഞ്ഞതു കേട്ടു.
-