30 പിന്നെ കഴുകാനുള്ള വെള്ളം വെക്കുന്ന പാത്രം സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിച്ചു.+31 മോശയും അഹരോനും അഹരോന്റെ പുത്രന്മാരും അവിടെ ചെന്ന് കൈകാലുകൾ കഴുകി.
22 ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്.+