-
ലേവ്യ 25:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “‘ദരിദ്രനായിട്ട് നിന്റെ സഹോദരനു തന്റെ വസ്തുവിൽ കുറച്ച് വിൽക്കേണ്ടിവന്നാൽ അവന്റെ അടുത്ത ബന്ധത്തിലുള്ള ഒരു വീണ്ടെടുപ്പുകാരൻ വന്ന് തന്റെ സഹോദരൻ വിറ്റതു തിരികെ വാങ്ങണം.+ 26 എന്നാൽ വീണ്ടെടുപ്പുകാരനില്ലാത്ത ആർക്കെങ്കിലും പിന്നീടു സമൃദ്ധി ഉണ്ടായിട്ട് അതു വീണ്ടെടുക്കാനുള്ള വക ഉണ്ടായാൽ, 27 അവൻ അതു വിറ്റ സമയംമുതലുള്ള വർഷങ്ങളിലെ അതിന്റെ ആകെ മൂല്യം കണക്കുകൂട്ടണം. എന്നിട്ട് വ്യത്യാസം കണക്കാക്കി ബാക്കി പണം ആ വസ്തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊടുക്കണം. പിന്നെ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
-