-
ലേവ്യ 23:34-36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 “ഇസ്രായേല്യരോടു പറയുക: ‘ഈ ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്ക് യഹോവയ്ക്കുള്ള കൂടാരോത്സവമായിരിക്കും.*+ 35 ഒന്നാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കണം; കഠിനജോലിയൊന്നും ചെയ്യരുത്. 36 ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടിവരുകയും യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. അതു പവിത്രമായ ഒരു സമ്മേളനമാണ്. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.
-
-
ആവർത്തനം 16:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “നിങ്ങളുടെ മെതിക്കളത്തിൽനിന്ന് ധാന്യവും നിങ്ങളുടെ ചക്കുകളിൽനിന്ന് എണ്ണയും വീഞ്ഞും ശേഖരിക്കുമ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്+ 14 ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും ലേവ്യനും വിധവയും അനാഥനും* ആഹ്ലാദിക്കണം.+ 15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഉത്സവം കൊണ്ടാടണം.+ നിങ്ങളുടെ എല്ലാ വിളവുകളെയും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ യഹോവ അനുഗ്രഹിക്കുമല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാടു സന്തോഷിച്ചാനന്ദിക്കും.+
-
-
നെഹമ്യ 8:14-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 യഹോവ മോശയിലൂടെ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ഏഴാം മാസത്തെ ഉത്സവത്തിന്റെ സമയത്ത് ഇസ്രായേല്യർ കൂടാരങ്ങളിൽ* താമസിക്കണമെന്ന് എഴുതിയിരിക്കുന്നതു കണ്ടു.+ 15 കൂടാതെ, “എഴുതിയിരിക്കുന്നതനുസരിച്ച് കൂടാരങ്ങൾ ഉണ്ടാക്കാൻ മലനാട്ടിലേക്കു പോയി ഒലിവ് മരത്തിന്റെയും പൈൻ മരത്തിന്റെയും മിർട്ടൽ മരത്തിന്റെയും മറ്റു മരങ്ങളുടെയും ധാരാളം ഇലകളുള്ള ശിഖരങ്ങളും ഈന്തപ്പനയോലകളും കൊണ്ടുവരണം” എന്ന കാര്യം അവരുടെ എല്ലാ നഗരങ്ങളിലും യരുശലേമിൽ എല്ലായിടത്തും പ്രഖ്യാപിച്ച് പ്രസിദ്ധമാക്കണമെന്ന്+ അതിൽ രേഖപ്പെടുത്തിയിരുന്നതും അവർ ശ്രദ്ധിച്ചു.
16 അങ്ങനെ, ജനം പോയി അവയെല്ലാം കൊണ്ടുവന്ന് തങ്ങളുടെ പുരമുകളിലും മുറ്റത്തും സത്യദൈവത്തിന്റെ ഭവനത്തിന്റെ മുറ്റങ്ങളിലും+ ജലകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും എഫ്രയീംകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും കൂടാരങ്ങൾ പണിതു. 17 അടിമത്തത്തിൽനിന്ന് മടങ്ങിവന്ന സഭ മുഴുവൻ കൂടാരങ്ങൾ പണിത് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ+ കാലംമുതൽ അന്നുവരെ ഇസ്രായേല്യർ ഈ വിധത്തിൽ ഇത് ആഘോഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെല്ലാം ആഹ്ലാദിച്ചുല്ലസിച്ചു.+ 18 ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും സത്യദൈവത്തിന്റെ നിയമപുസ്തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. വ്യവസ്ഥയനുസരിച്ച്, എട്ടാം ദിവസം പവിത്രമായ ഒരു സമ്മേളനവും നടത്തി.+
-