-
1 ദിനവൃത്താന്തം 11:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പിന്നെ ദാവീദും എല്ലാ ഇസ്രായേലും കൂടി യരുശലേമിലേക്ക്, അതായത് യബൂസിലേക്ക്,+ പുറപ്പെട്ടു. യബൂസ്യരാണ്+ അക്കാലത്ത് അവിടെ താമസിച്ചിരുന്നത്. 5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. 6 ദാവീദ് പറഞ്ഞു: “യബൂസ്യരെ ആദ്യം ആക്രമിക്കുന്നവൻ തലവനും* പ്രഭുവും ആയിത്തീരും.” അങ്ങനെ സെരൂയയുടെ മകനായ യോവാബ്+ ആദ്യം പുറപ്പെട്ടു; യോവാബ് തലവനായിത്തീർന്നു.
-