16 “അമാലേക്കിന്റെ കൈ യാഹിന്റെ സിംഹാസനത്തിന്+ എതിരെ ഉയർന്നിരിക്കുന്നതുകൊണ്ട് തലമുറതലമുറയോളം യഹോവയ്ക്ക് അമാലേക്കിനോടു യുദ്ധമുണ്ടായിരിക്കും”+ എന്നു മോശ പറഞ്ഞു.
19 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാലേക്കിനെക്കുറിച്ചുള്ള ഓർമപോലും ആകാശത്തിൻകീഴിൽനിന്ന് നീക്കിക്കളയണം.+ നിങ്ങൾ ഇക്കാര്യം മറക്കരുത്.
20 പക്ഷേ, ശൗൽ ശമുവേലിനോടു പറഞ്ഞു: “പക്ഷേ, യഹോവ പറഞ്ഞതു ഞാൻ അനുസരിച്ചല്ലോ! യഹോവ എന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയി. ഞാൻ അമാലേക്കുരാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവന്നു. അമാലേക്യരെയോ ഞാൻ നിശ്ശേഷം നശിപ്പിച്ചു.+
30ദാവീദും ആളുകളും മൂന്നാം ദിവസം സിക്ലാഗിലെത്തിയപ്പോഴേക്കും+ അമാലേക്യർ+ തെക്കൻ പ്രദേശത്തും* സിക്ലാഗിലും ഒരു മിന്നലാക്രമണം നടത്തിയിരുന്നു. അവർ സിക്ലാഗിനെ തീക്കിരയാക്കുകയും ചെയ്തു.