-
യോശുവ 17:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യിസ്സാഖാരിന്റെയും ആശേരിന്റെയും പ്രദേശങ്ങളിൽ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* യിബ്ലെയാമും+ അതിന്റെ ആശ്രിതപട്ടണങ്ങളും ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും ഏൻ-ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും താനാക്കിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മെഗിദ്ദോയിലെ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മനശ്ശെയുടേതായി. അവർക്കു മൂന്നു കുന്നിൻപ്രദേശങ്ങൾ കിട്ടി.
-
-
2 രാജാക്കന്മാർ 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഇതു കണ്ടപ്പോൾ യഹൂദാരാജാവായ അഹസ്യ+ ഉദ്യാനഗൃഹം വഴി ഓടിപ്പോയി. (പിന്നീട് യേഹു അഹസ്യയെ പിന്തുടർന്ന്, “അയാളെയും കൊല്ലുക” എന്നു പറഞ്ഞു. അഹസ്യ യിബ്ലെയാമിന്+ അടുത്തുള്ള ഗൂരിലേക്കു പോകുമ്പോൾ അവർ അയാളെ രഥത്തിൽവെച്ച് ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് മെഗിദ്ദോയിൽ എത്തിയെങ്കിലും അഹസ്യ അവിടെ മരിച്ചുവീണു.
-