-
2 ശമുവേൽ 23:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രണ്ടാമൻ അഹോഹിയുടെ മകനായ ദോദൊയുടെ+ മകൻ എലെയാസരായിരുന്നു.+ ഫെലിസ്ത്യർ യുദ്ധത്തിന് ഒന്നിച്ചുകൂടിയപ്പോൾ ദാവീദിന്റെകൂടെ നിന്ന് അവരെ വെല്ലുവിളിച്ച മൂന്നു വീരയോദ്ധാക്കളിൽ ഒരാളായിരുന്നു എലെയാസർ. യുദ്ധത്തിനിടെ ഇസ്രായേൽപുരുഷന്മാർ പിൻവാങ്ങിയപ്പോഴും 10 അയാൾ ഉറച്ചുനിന്ന് ഫെലിസ്ത്യരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. കൈ കുഴയുംവരെ, വാളു പിടിച്ച് കൈ മരവിക്കുംവരെ,+ അയാൾ നിന്ന് പൊരുതി. അങ്ങനെ, ആ ദിവസം യഹോവ ഒരു മഹാവിജയം കൊടുത്തു.+ ജനം മടങ്ങിവന്ന് എലെയാസരിന്റെ പിന്നാലെ ചെന്ന് മരിച്ചുകിടന്നവരെ കൊള്ളയടിച്ചു.
-
-
2 ശമുവേൽ 23:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ദാവീദ് വലിയൊരു ആഗ്രഹം പറഞ്ഞു: “ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന്* കുറച്ച് വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ!” 16 അപ്പോൾ ആ മൂന്നു വീരയോദ്ധാക്കൾ ഫെലിസ്ത്യപാളയത്തിലേക്കു ബലം പ്രയോഗിച്ച് കടന്നുചെന്ന് ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന് വെള്ളം കോരി ദാവീദിനു കൊണ്ടുവന്ന് കൊടുത്തു. പക്ഷേ ദാവീദ് അതു കുടിക്കാൻ കൂട്ടാക്കാതെ യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു.+ 17 ദാവീദ് പറഞ്ഞു: “യഹോവേ, ഇതു കുടിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുഷന്മാരുടെ രക്തം+ ഞാൻ കുടിക്കാനോ!” ദാവീദ് അതു കുടിക്കാൻ വിസമ്മതിച്ചു. ഇതെല്ലാമാണു ദാവീദിന്റെ മൂന്നു യോദ്ധാക്കളുടെ വീരകൃത്യങ്ങൾ.
-