-
പുറപ്പാട് 30:12-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “നീ ഇസ്രായേൽമക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോരുത്തനും തന്റെ ജീവനുവേണ്ടി ആ കണക്കെടുപ്പിന്റെ സമയത്ത് യഹോവയ്ക്കു മോചനവില നൽകണം. അവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവരുടെ മേൽ ബാധയൊന്നും വരാതിരിക്കാനാണ് ഇത്. 13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+ 14 പേര് രേഖപ്പെടുത്തിയ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന കൊടുക്കണം.+ 15 നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ യഹോവയ്ക്കു സംഭാവന കൊടുക്കുമ്പോൾ അര ശേക്കെൽ* മാത്രം കൊടുക്കുക. സമ്പന്നർ കൂടുതലോ ദരിദ്രർ കുറവോ കൊടുക്കേണ്ടതില്ല. 16 നീ ഇസ്രായേല്യരിൽനിന്ന് പാപപരിഹാരത്തിനുള്ള ആ വെള്ളിപ്പണം വാങ്ങി സാന്നിധ്യകൂടാരത്തിലെ സേവനങ്ങൾക്കുവേണ്ടി കൊടുക്കുക. നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ ഇത് ഇസ്രായേല്യർക്കുവേണ്ടി യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി ഉതകട്ടെ.”
-