-
ആവർത്തനം 15:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന് സഹായിക്കാതിരിക്കുകയോ അരുത്.+ 8 നീ കൈയയച്ച് സഹായിക്കുകയും+ ആവശ്യമുള്ളതെല്ലാം വായ്പയായി* കൊടുത്ത് ആ സഹോദരന്റെ കുറവ് നികത്തുകയും വേണം.
-
-
യിരെമ്യ 34:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 യരുശലേമിലെ ജനങ്ങൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ+ സിദെക്കിയ രാജാവ് അവരോട് ഒരു ഉടമ്പടി ചെയ്തതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. 9 ആ ഉടമ്പടിയനുസരിച്ച്, എല്ലാവരും എബ്രായരായ അടിമകളെയെല്ലാം മോചിപ്പിക്കണമായിരുന്നു. ജൂതസഹോദരങ്ങളായ പുരുഷന്മാരെയോ സ്ത്രീകളെയോ ആരും അടിമകളായി വെക്കരുതായിരുന്നു.
-