7 അദ്ദേഹം പിതൃസഹോദരന്റെ മകളായ ഹദസ്സ എന്ന എസ്ഥേറിന്റെ+ രക്ഷാകർത്താവായിരുന്നു. കാരണം എസ്ഥേറിന് അപ്പനും അമ്മയും ഉണ്ടായിരുന്നില്ല. അതിസുന്ദരിയും ആകാരഭംഗിയുള്ളവളും ആയിരുന്നു അവൾ; എസ്ഥേറിന്റെ അമ്മയപ്പന്മാർ മരിച്ചതോടെ മൊർദെഖായി അവളെ മകളായി സ്വീകരിച്ചതാണ്.