-
പുറപ്പാട് 1:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പിന്നീട്, യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തിൽ അധികാരത്തിൽ വന്നു. 9 അദ്ദേഹം തന്റെ ജനത്തോടു പറഞ്ഞു: “ഇതാ! ഇസ്രായേൽ ജനം നമ്മളെക്കാൾ എണ്ണത്തിൽ പെരുകി ശക്തരായിരിക്കുന്നു.+ 10 നമ്മൾ അവരോടു തന്ത്രപൂർവം ഇടപെടണം. അല്ലെങ്കിൽ അവർ ഇനിയും പെരുകും. ഒരു യുദ്ധമുണ്ടായാൽ അവർ ശത്രുപക്ഷം ചേർന്ന് നമുക്കെതിരെ പോരാടി രാജ്യം വിട്ട് പോകും.”
-
-
എസ്ഥേർ 3:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പക്ഷേ, മൊർദെഖായിയെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചിലായി അയാൾക്കു തോന്നി. കാരണം, മൊർദെഖായിയുടെ ജനത്തെക്കുറിച്ച് അവർ അയാളോടു പറഞ്ഞിരുന്നു. അങ്ങനെ, അഹശ്വേരശ് രാജാവിന്റെ സാമ്രാജ്യത്തിലെങ്ങുമുള്ള എല്ലാ ജൂതന്മാരെയും, അതായത് മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം, കൊന്നൊടുക്കാൻ ഹാമാൻ ശ്രമം തുടങ്ങി.
-