-
2 ശമുവേൽ 19:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 പക്ഷേ, ബർസില്ലായി പറഞ്ഞു: “ഞാൻ ഇനി എത്ര നാൾ ജീവിക്കും? അതുകൊണ്ട്, ഞാൻ രാജാവിന്റെകൂടെ യരുശലേമിലേക്കു വന്നിട്ട് എന്തു കാര്യം? 35 എനിക്ക് ഇപ്പോൾ 80 വയസ്സായി.+ നല്ലതും ചീത്തയും തിരിച്ചറിയാൻ എനിക്കു പറ്റുമോ? ഭക്ഷണപാനീയങ്ങളുടെ രുചി അറിയാൻ എനിക്കു കഴിയുമോ? ഗായികാഗായകന്മാരുടെ+ പാട്ട് ആസ്വദിക്കാൻ എനിക്ക് ഇനി സാധിക്കുമോ? അപ്പോൾപ്പിന്നെ, അടിയൻ എന്തിനാണ് എന്റെ യജമാനനായ രാജാവിന് ഒരു ഭാരമാകുന്നത്?
-