-
യിരെമ്യ 41:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 നെഥന്യയുടെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗദല്യയെ+ കൊന്നിട്ട് ബന്ദികളാക്കിയ, മിസ്പയിൽനിന്നുള്ള ബാക്കി ആളുകളെ കാരേഹിന്റെ മകനായ യോഹാനാനും ഒപ്പമുള്ള സൈന്യാധിപന്മാരും മോചിപ്പിച്ചു. എന്നിട്ട് അവർ ആ പുരുഷന്മാരെയും പടയാളികളെയും സ്ത്രീകളെയും കുട്ടികളെയും കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരെയും ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്നു.
-
-
യിരെമ്യ 42:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 പിന്നെ സൈന്യാധിപന്മാരും കാരേഹിന്റെ മകൻ യോഹാനാനും+ ഹോശയ്യയുടെ മകൻ യസന്യയും ചെറിയവൻമുതൽ വലിയവൻവരെ ജനം മുഴുവനും 2 യിരെമ്യ പ്രവാചകന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേൾക്കണേ. ഞങ്ങൾക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണേ. ധാരാളം പേരുണ്ടായിരുന്ന ഞങ്ങളിൽ കുറച്ച് പേരേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ+ എന്ന് അങ്ങ് കാണുന്നല്ലോ. ശേഷിച്ചിരിക്കുന്ന ഈ ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി അങ്ങ് പ്രാർഥിക്കണേ. 3 ഞങ്ങൾ പോകേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങൾക്കു പറഞ്ഞുതരുമാറാകട്ടെ.”
-