-
യിരെമ്യ 32:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യിരെമ്യയെ തടവിലാക്കിയത് യഹൂദയിലെ സിദെക്കിയ രാജാവായിരുന്നു.+ സിദെക്കിയ പറഞ്ഞു: “നീ എന്തിനാണ് ഇങ്ങനെയൊക്കെ പ്രവചിക്കുന്നത്? നീ ഇങ്ങനെ പറഞ്ഞില്ലേ: ‘യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ നഗരം പിടിച്ചടക്കും.+ 4 യഹൂദയിലെ സിദെക്കിയ രാജാവ് കൽദയരുടെ കൈയിൽനിന്ന് രക്ഷപ്പെടില്ല. അവനെ ഉറപ്പായും ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവനോടു മുഖാമുഖം സംസാരിക്കും, അവനെ നേർക്കുനേർ കാണും.”’+
-