11 അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.+
11 അവർ നിങ്ങളെ പൊതുസദസ്സിന്റെയോ* ഭരണാധികാരികളുടെയോ മറ്റ് ഏതെങ്കിലും അധികാരികളുടെയോ മുമ്പാകെ ഹാജരാക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ.+12 എന്തു പറയണമെന്നു പരിശുദ്ധാത്മാവ് ആ സമയത്ത് നിങ്ങളെ പഠിപ്പിക്കും.”+
14 എന്നാൽ എങ്ങനെ ഉത്തരം കൊടുക്കുമെന്നു മുൻകൂട്ടി പരിശീലിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുക.+15 കാരണം നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.+