-
മർക്കോസ് 10:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യേശു തൊട്ട് അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവരാൻതുടങ്ങി. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14 ഇതു കണ്ട് അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.+ 15 ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 16 പിന്നെ യേശു കുട്ടികളെ കൈയിൽ എടുത്ത് അവരുടെ മേൽ കൈകൾ വെച്ച് അനുഗ്രഹിച്ചു.+
-
-
ലൂക്കോസ് 18:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യേശു തൊട്ട് അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. ഇതു കണ്ട് ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 16 എന്നാൽ യേശു ഇങ്ങനെ പറഞ്ഞ് കുട്ടികളെ തന്റെ അടുത്തേക്കു വിളിച്ചു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.+ 17 ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു കാരണവശാലും അതിൽ കടക്കില്ലെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
-