-
മത്തായി 26:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “പെസഹ ഭക്ഷിക്കാൻ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 18 യേശു അവരോടു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ഇന്നയാളിന്റെ അടുത്ത് ചെന്ന് അയാളോടു പറയുക: ‘എന്റെ സമയം അടുത്തു. ഞാൻ എന്റെ ശിഷ്യന്മാരുടെകൂടെ താങ്കളുടെ വീട്ടിൽ പെസഹ ആചരിക്കും’ എന്നു ഗുരു പറയുന്നു.” 19 ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്‌തു; അവർ ചെന്ന് പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
-