-
മത്തായി 27:20-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 എന്നാൽ ബറബ്ബാസിനെ വിട്ടുതരാനും+ യേശുവിനെ കൊന്നുകളയാനും ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 21 ഗവർണർ അവരോട്, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. 22 പീലാത്തൊസ് അവരോട്, “അങ്ങനെയെങ്കിൽ ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു.+ 23 “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്തത്” എന്നു പീലാത്തൊസ് ചോദിച്ചു. എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!” എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.+
-