-
മത്തായി 14:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഈ ഹെരോദാണു* യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്.+ 4 “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5 ഹെരോദ് യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച് അങ്ങനെ ചെയ്തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്.+
-
-
മർക്കോസ് 6:17-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ജയിലിൽ അടയ്ക്കാൻ കല്പന കൊടുത്തത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്. ഹെരോദ് ഹെരോദ്യയെ വിവാഹം ചെയ്തിരുന്നു.+ 18 “സഹോദരന്റെ ഭാര്യയെ രാജാവ് ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ അദ്ദേഹത്തോടു പലവട്ടം പറഞ്ഞിരുന്നു. 19 അതുകൊണ്ട് ഹെരോദ്യക്ക് യോഹന്നാനോടു കടുത്ത പകയുണ്ടായിരുന്നു. യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ഹെരോദ്യക്ക് അതിനു സാധിച്ചിരുന്നില്ല. 20 യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന്+ അറിയാമായിരുന്നതുകൊണ്ട് ഹെരോദിനു യോഹന്നാനെ ഭയമായിരുന്നു. അതുകൊണ്ട് അദ്ദേഹം യോഹന്നാനെ സംരക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നെങ്കിലും യോഹന്നാൻ പറയുന്നതു രാജാവ് താത്പര്യത്തോടെ കേൾക്കാറുണ്ടായിരുന്നു.
-