19 അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തുകാണുന്നതു മാത്രമേ പുത്രനു ചെയ്യാനാകൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനുസരിച്ച് പുത്രന് ഒന്നും ചെയ്യാനാകില്ല. പിതാവ് ചെയ്യുന്നതെല്ലാം പുത്രനും അങ്ങനെതന്നെ ചെയ്യുന്നു.
30 എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. പിതാവ് പറയുന്നതുപോലെയാണു ഞാൻ വിധിക്കുന്നത്. എന്റെ വിധി നീതിയുള്ളതാണ്.+ കാരണം എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.+