-
പ്രവൃത്തികൾ 4:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ഇപ്പോൾ യഹോവേ,* അവരുടെ ഭീഷണികൾ ശ്രദ്ധിക്കേണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്തരാക്കേണമേ. 30 സുഖപ്പെടുത്താൻ അങ്ങ് ഇനിയും കൈ നീട്ടേണമേ; അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ+ ഇനിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കാൻ ഇടയാക്കേണമേ.”+
-
-
പ്രവൃത്തികൾ 6:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അക്കാലത്ത് സ്തെഫാനൊസ് ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായി ജനത്തിന് ഇടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
-
-
പ്രവൃത്തികൾ 15:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അപ്പോൾ, കൂടിവന്നവരെല്ലാം നിശ്ശബ്ദരായി. ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ ജനതകൾക്കിടയിൽ ചെയ്ത പല അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുകേട്ടു.
-
-
റോമർ 15:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ജനതകളെ അനുസരണത്തിലേക്കു വരുത്താനായി, ക്രിസ്തു എന്നിലൂടെ ചെയ്ത കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ മുതിരാറില്ല. എന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും 19 അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും+ പ്രഭാവത്തിലൂടെയും ദൈവാത്മാവിന്റെ ശക്തിയിലൂടെയും ചെയ്ത കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ പറയാറുള്ളൂ. അങ്ങനെ, ഞാൻ യരുശലേം മുതൽ ഇല്ലുര്യ വരെയുള്ള പ്രദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.+
-