7 അവന് ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാങ്ങി,+
എന്നിട്ടും അവൻ വായ് തുറന്നില്ല.
അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു,+
രോമം കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയായിരുന്നു അവൻ.
അവൻ വായ് തുറന്നില്ല.+
8 നീതി തടഞ്ഞുവെച്ചും ശിക്ഷ വിധിച്ചും അവനെ ഇല്ലാതാക്കി;
അവന്റെ ഉത്ഭവത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
അവനെ ജീവനുള്ളവരുടെ ദേശത്തുനിന്ന് നീക്കിക്കളഞ്ഞല്ലോ,+
എന്റെ ജനത്തിന്റെ ലംഘനത്തിനുവേണ്ടി അവൻ അടികൊണ്ടിരിക്കുന്നു.+