-
പ്രവൃത്തികൾ 16:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അങ്ങനെ പൗലോസ് ദർബ്ബെയിലും പിന്നെ ലുസ്ത്രയിലും എത്തി.+ അവിടെ തിമൊഥെയൊസ്+ എന്നൊരു ശിഷ്യനുണ്ടായിരുന്നു. തിമൊഥെയൊസിന്റെ അമ്മ വിശ്വാസിയായ ഒരു ജൂതസ്ത്രീയും അപ്പൻ ഗ്രീക്കുകാരനും ആയിരുന്നു. 2 ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള സഹോദരന്മാർക്കു തിമൊഥെയൊസിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു.
-
-
1 തെസ്സലോനിക്യർ 3:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പക്ഷേ ഇപ്പോൾ, നിങ്ങളുടെ വിശ്വസ്തതയെയും സ്നേഹത്തെയും കുറിച്ച് നല്ലൊരു വാർത്തയുമായാണു തിമൊഥെയൊസ് തിരിച്ചെത്തിയിരിക്കുന്നത്.+ നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ഓർക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ കൊതിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും കൊതിക്കുന്നുണ്ടെന്നും തിമൊഥെയൊസ് അറിയിച്ചു.
-