-
ആവർത്തനം 24:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 “നിന്റെ നഗരത്തിലുള്ള,* ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു കൂലിക്കാരനെ, അയാൾ നിന്റെ സഹോദരനോ നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നീ ചതിക്കരുത്.+ 15 അതാതു ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് നീ അയാളുടെ കൂലി കൊടുക്കണം.+ അയാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവനും തനിക്കു കിട്ടുന്ന കൂലികൊണ്ട് നിത്യവൃത്തി കഴിക്കുന്നവനും ആണല്ലോ. മറിച്ചായാൽ, അയാൾ നിനക്ക് എതിരെ യഹോവയോടു നിലവിളിക്കുകയും അതു നിനക്കു പാപമായിത്തീരുകയും ചെയ്യും.+
-
-
യിരെമ്യ 22:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അന്യായംകൊണ്ട് വീടു പണിയുകയും
അനീതികൊണ്ട് മേൽമുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യം കഷ്ടം!
അവൻ ഒന്നും കൊടുക്കാതെ സഹമനുഷ്യനെക്കൊണ്ട് പണിയെടുപ്പിക്കുന്നു;
കൂലി കൊടുക്കാൻ അവൻ കൂട്ടാക്കുന്നില്ല.+
-
മലാഖി 3:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “ന്യായം വിധിക്കാനായി ഞാൻ നിങ്ങളുടെ അടുത്ത് വരും; ആഭിചാരകർ,*+ വ്യഭിചാരികൾ, കള്ളസത്യം ചെയ്യുന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവമാരെയും അനാഥരെയും* വഞ്ചിക്കുന്നവർ,+ വിദേശികളെ സഹായിക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാതെ കുറ്റം വിധിക്കും. അവർക്ക് എന്നെ പേടിയില്ല” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
-
-
-