-
ഉൽപത്തി 47:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 മരണസമയം അടുത്തപ്പോൾ+ ഇസ്രായേൽ മകനായ യോസേഫിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെച്ചിട്ട്, അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കുമെന്ന് എന്നോടു സത്യം ചെയ്യുക. ദയവുചെയ്ത് എന്നെ ഈജിപ്തിൽ അടക്കം ചെയ്യരുത്.+ 30 ഞാൻ മരിക്കുമ്പോൾ* നീ എന്നെ ഈജിപ്തിൽനിന്ന് കൊണ്ടുപോയി എന്റെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്യണം.”+ അപ്പോൾ യോസേഫ് പറഞ്ഞു: “അപ്പൻ പറഞ്ഞതുപോലെ ഞാൻ ചെയ്യാം.” 31 “എന്നോടു സത്യം ചെയ്യുക” എന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ യോസേഫ് സത്യം ചെയ്തു.+ പിന്നെ ഇസ്രായേൽ തന്റെ കട്ടിലിന്റെ തലയ്ക്കൽ കുമ്പിട്ട് നമസ്കരിച്ചു.+
-