17 “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’”
10 “‘ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.
13 “‘ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്റെ രക്തം നിലത്ത് ഒഴിച്ച് മണ്ണ് ഇട്ട് മൂടണം.+
23 എന്നാൽ രക്തം കഴിക്കാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുക, ഒരു വിട്ടുവീഴ്ചയും പാടില്ല. കാരണം രക്തം ജീവനാണ്.+ ജീവനോടുകൂടെ നിങ്ങൾ ഇറച്ചി തിന്നരുത്.+
29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,+ ലൈംഗിക അധാർമികത+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”
25 എന്നാൽ ജനതകളിൽനിന്നുള്ള വിശ്വാസികളുടെ കാര്യത്തിൽ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,+ ലൈംഗിക അധാർമികത+ എന്നിവയിൽനിന്ന് അവർ അകന്നിരിക്കണം എന്നുള്ള നമ്മുടെ തീരുമാനം നമ്മൾ എഴുതി അയച്ചിട്ടുണ്ടല്ലോ.”