-
ഉൽപത്തി 46:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 ഫറവോൻ നിങ്ങളെ വിളിച്ച്, ‘എന്താണു നിങ്ങളുടെ തൊഴിൽ’ എന്നു ചോദിക്കുമ്പോൾ 34 ‘ഞങ്ങളുടെ പൂർവികർ മൃഗങ്ങളെ വളർത്തുന്നവരായിരുന്നു;+ ചെറുപ്പംമുതൽ ഇന്നുവരെയും ഞങ്ങളും അതുതന്നെയാണു ചെയ്തുവരുന്നത്’ എന്നു പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ ദേശത്ത് താമസിക്കാനാകും.+ കാരണം ആടുകളെ മേയ്ക്കുന്നവരെയെല്ലാം ഈജിപ്തുകാർക്ക് അറപ്പാണ്.”+
-
-
പുറപ്പാട് 10:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 എന്നാൽ മോശ പറഞ്ഞു: “ബലികൾക്കും ദഹനയാഗങ്ങൾക്കും വേണ്ടതുംകൂടെ ഞങ്ങൾക്കു തരണം.* അവ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കാനാണ്.+ 26 അതുകൊണ്ട് ഞങ്ങളുടെ മൃഗങ്ങളെയും ഞങ്ങൾ കൊണ്ടുപോകും. ഒരൊറ്റ മൃഗത്തെപ്പോലും ഞങ്ങൾ വിട്ടിട്ട് പോകില്ല. കാരണം അവയിൽ ചിലതിനെ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആരാധനയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. യഹോവയെ ആരാധിക്കുമ്പോൾ എന്താണ് അർപ്പിക്കുകയെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾക്ക് അറിയാൻ കഴിയില്ല.”
-