വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 38:9-15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 പിന്നെ മുറ്റം ഉണ്ടാക്കി.+ മുറ്റത്തി​ന്റെ തെക്കു​വ​ശ​ത്തി​നുവേണ്ടി, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ 100 മുഴം നീളത്തിൽ മറശ്ശീ​ലകൾ ഉണ്ടാക്കി.+ 10 അവിടെ ചെമ്പുകൊ​ണ്ടുള്ള 20 തൂണും 20 ചുവടും ഉണ്ടായി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോജകങ്ങളും* വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 11 വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു. അവയുടെ 20 തൂണും തൂണു​ക​ളു​ടെ 20 ചുവടും ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോ​ജ​ക​ങ്ങ​ളും വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 12 എന്നാൽ, പടിഞ്ഞാ​റു​വ​ശത്തെ മറശ്ശീ​ല​ക​ളു​ടെ നീളം 50 മുഴമാ​യി​രു​ന്നു. അവിടെ പത്തു തൂണും പത്തു ചുവടും ഉണ്ടായി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോ​ജ​ക​ങ്ങ​ളും വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 13 കിഴക്കുവശത്തിന്റെ, അതായത്‌ സൂര്യോ​ദ​യ​ത്തി​നു നേരെ​യുള്ള വശത്തിന്റെ, വീതി 50 മുഴമാ​യി​രു​ന്നു. 14 പ്രവേശനകവാടത്തിന്റെ ഒരു വശത്ത്‌, മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു. 15 മുറ്റത്തിന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ മറുവ​ശ​ത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക