-
പുറപ്പാട് 29:10-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “ഇതിനു ശേഷം നീ കാളയെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെക്കണം.+ 11 യഹോവയുടെ മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്, കാളയെ അറുക്കുക.+ 12 കാളയുടെ രക്തത്തിൽ അൽപ്പം വിരലിൽ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുക.+ ബാക്കിയുള്ള രക്തം മുഴുവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.+ 13 എന്നിട്ട്, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പു+ മുഴുവനും, കരളിന്മേലുള്ള കൊഴുപ്പും, വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും എടുത്ത് യാഗപീഠത്തിൽവെച്ച് പുക ഉയരുംവിധം ദഹിപ്പിക്കുക.+ 14 എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളയണം. ഇതൊരു പാപയാഗമാണ്.
-
-
ലേവ്യ 4:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെക്കുന്നെങ്കിൽ തന്റെ പാപത്തിനു പരിഹാരമായി, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ പാപയാഗമായി യഹോവയ്ക്ക് അർപ്പിക്കണം.+ 4 അവൻ കാളയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ+ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ചുതന്നെ അതിനെ അറുക്കണം.+
-