-
ആവർത്തനം 1:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “അക്കാലത്ത് നിങ്ങളുടെ ന്യായാധിപന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോദരന് എതിരെയോ അല്ലെങ്കിൽ ദേശത്ത് വന്നുതാമസിക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതിയുമായി വന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നീതിയോടെ വിധിക്കണം.+ 17 ന്യായം വിധിക്കുമ്പോൾ നിങ്ങൾ പക്ഷപാതം കാണിക്കരുത്.+ വലിയവന്റെ ഭാഗം കേൾക്കുന്നതുപോലെതന്നെ ചെറിയവന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യരെ ഭയപ്പെടരുത്.+ കാരണം ന്യായവിധി ദൈവത്തിനുള്ളതാണ്.+ ഒരു പരാതി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അത് എന്റെ അടുത്ത് കൊണ്ടുവരുക, ഞാൻ അതു കേട്ടുകൊള്ളാം.’+
-