-
സംഖ്യ 15:27-29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 “‘എന്നാൽ, ഒരു വ്യക്തിയാണ് അറിയാതെ ഒരു പാപം ചെയ്യുന്നതെങ്കിൽ അയാൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു പെൺകോലാടിനെ പാപയാഗമായി അർപ്പിക്കണം.+ 28 യഹോവയുടെ മുമ്പാകെ അയാൾ അറിയാതെ ചെയ്തുപോയ പാപത്തിനു പ്രായശ്ചിത്തമായി പുരോഹിതൻ അയാൾക്കു പാപപരിഹാരം വരുത്തണം. അപ്പോൾ അത് അയാളോടു ക്ഷമിക്കും.+ 29 അറിയാതെ ചെയ്തുപോയ തെറ്റിന്, സ്വദേശത്ത് ജനിച്ച ഇസ്രായേല്യർക്കും അവർക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും ഒരേ നിയമമായിരിക്കണം.+
-