25 പുരോഹിതൻ തന്റെ കൈവിരൽകൊണ്ട് പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടും.+ ബാക്കി രക്തം മുഴുവൻ ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+
18 “പിന്നെ അവൻ വെളിയിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ അടുത്ത് വന്ന് അതിനു പാപപരിഹാരം വരുത്തും. അവൻ കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ ഓരോ കൊമ്പിലും പുരട്ടും.