-
ലേവ്യ 20:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധിയില്ലാത്തവയിൽനിന്നും ശുദ്ധിയുള്ള പക്ഷികളെ ശുദ്ധിയില്ലാത്തവയിൽനിന്നും നിങ്ങൾ വേർതിരിച്ച് കാണണം.+ നിങ്ങൾ അശുദ്ധമായി കണക്കാക്കാൻ ഞാൻ വേർതിരിച്ചിരിക്കുന്ന മൃഗമോ പക്ഷിയോ നിലത്തുകൂടെ ഇഴയുന്ന* എന്തെങ്കിലുമോ കാരണം നിങ്ങൾ നിങ്ങളെത്തന്നെ അറയ്ക്കത്തക്ക അവസ്ഥയിലാക്കരുത്.+
-
-
ആവർത്തനം 14:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 പക്ഷേ അയവിറക്കുന്നതോ കുളമ്പു പിളർന്നിരിക്കുന്നതോ ആയ മൃഗങ്ങളിൽ ഇപ്പറയുന്നവ നിങ്ങൾ തിന്നരുത്: ഒട്ടകം, മുയൽ, പാറമുയൽ. കാരണം അയവിറക്കുന്നെങ്കിലും ഇവയ്ക്കു പിളർന്ന കുളമ്പുകളില്ല. ഇവ നിങ്ങൾക്ക് അശുദ്ധമാണ്.+ 8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
-