-
ലേവ്യ 12:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 പുരോഹിതൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിച്ച് അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ തന്റെ രക്തസ്രവത്തിൽനിന്ന് ശുദ്ധയാകും. ഇതാണ് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീയെ സംബന്ധിച്ചുള്ള നിയമം. 8 എന്നാൽ ആടിനെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം.+ ഒന്നു ദഹനയാഗത്തിനും മറ്റേതു പാപയാഗത്തിനും. പുരോഹിതൻ അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ ശുദ്ധയാകും.’”
-
-
ലേവ്യ 14:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “എന്നാൽ അവൻ ദരിദ്രനും വകയില്ലാത്തവനും ആണെങ്കിൽ പാപപരിഹാരം വരുത്തേണ്ടതിനു ദോളനയാഗമായി അർപ്പിക്കാൻ അപരാധയാഗമായി ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒപ്പം, ധാന്യയാഗമായി എണ്ണ ചേർത്ത പത്തിലൊന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും ഒരു ലോഗ് എണ്ണയും കൊണ്ടുവരാവുന്നതാണ്. 22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+
-
-
ലേവ്യ 15:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 “‘ഇനി, സ്രാവം നിന്ന് അയാൾ ശുദ്ധനാകുന്നെങ്കിൽ ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരുന്നശേഷം തന്റെ വസ്ത്രം അലക്കി ശുദ്ധമായ ഒഴുക്കുവെള്ളം ഉപയോഗിച്ച് കുളിക്കണം. അങ്ങനെ അയാൾ ശുദ്ധനാകും.+ 14 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് പുരോഹിതനു കൊടുക്കണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അയാളുടെ സ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ മുമ്പാകെ അയാൾക്കു പാപപരിഹാരം വരുത്തും.
-