-
പുറപ്പാട് 18:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 മോശ എല്ലാ ഇസ്രായേലിൽനിന്നും പ്രാപ്തരായ പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ജനത്തിനു തലവന്മാരായി നിയമിച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി അവരെ നിയമിച്ചു.
-
-
യോശുവ 22:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പിന്നെ, ഇസ്രായേല്യർ പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസിനെ+ ഗിലെയാദ് ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും അടുത്തേക്ക് അയച്ചു. 14 എല്ലാ ഇസ്രായേൽഗോത്രങ്ങളുടെയും ഓരോ പിതൃഭവനത്തിൽനിന്നും ഒരു അധിപൻ വീതം പത്ത് അധിപന്മാർ ഫിനെഹാസിന്റെകൂടെയുണ്ടായിരുന്നു. അവരെല്ലാം ഇസ്രായേൽസഹസ്രങ്ങളിൽ* അവരവരുടെ പിതൃഭവനത്തിന്റെ തലവന്മാരായിരുന്നു.+
-
-
1 ദിനവൃത്താന്തം 27:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ഇവയാണു രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന, ഇസ്രായേല്യരുടെ വിഭാഗങ്ങൾ. അവയിൽ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ വിഭാഗങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തി രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായിരുന്നു. ഓരോ വിഭാഗവും ഊഴമനുസരിച്ച് വർഷത്തിലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ് ഓരോ വിഭാഗത്തിലുമുണ്ടായിരുന്നത്.
-