23 കാലം കടന്നുപോയി. ഇതിനിടെ ഈജിപ്തിലെ രാജാവ് മരിച്ചു.+ ഇസ്രായേല്യരാകട്ടെ അടിമപ്പണി കാരണം നെടുവീർപ്പിട്ട് സങ്കടം പറഞ്ഞ് വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി സത്യദൈവത്തിന്റെ അടുത്ത് എത്തി.+
7 യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+