-
1 ദിനവൃത്താന്തം 5:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ ആൺമക്കൾ ഇവരാണ്. രൂബേൻ ആദ്യത്തെ മകനായിരുന്നെങ്കിലും രൂബേൻ അപ്പന്റെ കിടക്ക അശുദ്ധമാക്കിയതുകൊണ്ട്*+ മൂത്ത മകനുള്ള അവകാശം ഇസ്രായേലിന്റെ മകനായ യോസേഫിന്റെ+ ആൺമക്കൾക്കു ലഭിച്ചു. അതുകൊണ്ട്, വംശാവലിരേഖയിൽ മൂത്ത മകന്റെ സ്ഥാനം രൂബേനു ലഭിച്ചില്ല. 2 യഹൂദ+ സഹോദരന്മാരെക്കാൾ ശ്രേഷ്ഠനായിരുന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദയിൽനിന്നായിരുന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോസേഫിനാണു ലഭിച്ചത്.
-