-
ആവർത്തനം 17:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലൊന്നിൽ ഒരു പുരുഷനോ സ്ത്രീയോ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നെന്നിരിക്കട്ടെ. അയാൾ ആ ദുഷ്പ്രവൃത്തി വിട്ടുമാറാതെ ദൈവത്തിന്റെ ഉടമ്പടി ലംഘിക്കുകയും+ 3 വഴിതെറ്റി എന്റെ കല്പനയ്ക്കു വിരുദ്ധമായി+ അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെയോ സൂര്യന്റെയോ ചന്ദ്രന്റെയോ ആകാശത്തിലെ സർവസൈന്യങ്ങളുടെയോ മുമ്പാകെ കുമ്പിടുകയും ചെയ്യുന്നു.+
-
-
യഹസ്കേൽ 8:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ അകത്തെ മുറ്റത്തേക്കു+ കൊണ്ടുവന്നു. അവിടെ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും ഇടയിലായി 25-ഓളം പുരുഷന്മാർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ് കിഴക്കോട്ടു മുഖം തിരിച്ച് നിൽക്കുന്നതായി ഞാൻ കണ്ടു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിടുകയായിരുന്നു.+
-