17 “സഹമനുഷ്യന്റെ വീടു നീ മോഹിക്കരുത്. അവന്റെ ഭാര്യ,+ അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന് അടിമപ്പണി ചെയ്യുന്ന സ്ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.”+
15 പിന്നെ യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം.+ ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”+
7 അതുകൊണ്ട് നമ്മൾ എന്താണു പറയേണ്ടത്? നിയമം പാപമാണെന്നാണോ? ഒരിക്കലുമല്ല! നിയമത്താലല്ലാതെ ഞാൻ പാപത്തെ അറിയുമായിരുന്നില്ല.+ ഉദാഹരണത്തിന്, “മോഹിക്കരുത്”*+ എന്നു നിയമം പറഞ്ഞില്ലായിരുന്നെങ്കിൽ മോഹം എന്താണെന്നുപോലും ഞാൻ അറിയില്ലായിരുന്നു.