-
ലേവ്യ 11:13-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 “‘പക്ഷികളിൽ നിങ്ങൾ അറപ്പോടെ കാണേണ്ടവയുണ്ട്. അറയ്ക്കേണ്ടതായതുകൊണ്ട് അവയെ തിന്നരുത്. ആ പക്ഷികൾ ഇവയാണ്: കഴുകൻ,+ താലിപ്പരുന്ത്, കരിങ്കഴുകൻ,+ 14 ചെമ്പരുന്ത്, എല്ലാ തരത്തിലുമുള്ള ചക്കിപ്പരുന്ത്, 15 എല്ലാ തരത്തിലുമുള്ള മലങ്കാക്ക, 16 ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, എല്ലാ തരത്തിലുമുള്ള പ്രാപ്പിടിയൻ, 17 നത്ത്, നീർക്കാക്ക, നെടുഞ്ചെവിയൻ മൂങ്ങ, 18 അരയന്നം, ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, 19 കൊക്ക്, എല്ലാ തരത്തിലുമുള്ള മുണ്ടി, ഉപ്പൂപ്പൻ, വവ്വാൽ. 20 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള ചെറുജീവികളിൽ* നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
-