-
ആവർത്തനം 12:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പകരം, തന്റെ പേരും വാസസ്ഥലവും സ്ഥാപിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങൾക്കുമിടയിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേഷിക്കണം.+ 6 അവിടെയാണു നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ,+ ബലികൾ, ദശാംശങ്ങൾ,*+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ,+ നിങ്ങളുടെ നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾ,+ നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ+ എന്നിവയെല്ലാം കൊണ്ടുവരേണ്ടത്.
-
-
ആവർത്തനം 14:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ പത്തിലൊന്നും അതുപോലെ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും കൊണ്ടുവന്ന് ദൈവത്തിന്റെ സന്നിധിയിൽവെച്ച് നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കും.+
-
-
ആവർത്തനം 16:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ* താമസിക്കുന്ന ലേവ്യനും വിദേശിയും നിങ്ങൾക്കിടയിലുള്ള വിധവമാരും അനാഥരും* നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+
-