27 “‘ആത്മാക്കളുടെ ഉപദേശം തേടുകയോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+ ഒരു കാരണവശാലും അവരെ ജീവനോടെ വെക്കരുത്. ജനം അവരെ കല്ലെറിഞ്ഞ് കൊല്ലണം. അവരുടെ രക്തത്തിന് അവർതന്നെയാണ് ഉത്തരവാദികൾ.’”
13 അങ്ങനെ, യഹോവയോട് അവിശ്വസ്തത കാണിച്ച ശൗൽ മരിച്ചു. കാരണം യഹോവ പറഞ്ഞത് അയാൾ അനുസരിച്ചില്ല.+ മാത്രമല്ല, ദൈവത്തോടു ചോദിക്കുന്നതിനു പകരം ശൗൽ ആത്മാക്കളുടെ ഉപദേശം തേടുന്ന സ്ത്രീയോട്* അരുളപ്പാടു ചോദിച്ചു.+