-
സംഖ്യ 14:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടിക്കരഞ്ഞു; ജനം രാത്രി മുഴുവൻ കരയുകയും വിലപിക്കുകയും ചെയ്തു.+ 2 ഇസ്രായേല്യരെല്ലാം മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു.+ സമൂഹം അവർക്കെതിരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജിപ്ത് ദേശത്തുവെച്ച് മരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചുവീണിരുന്നെങ്കിൽ എത്ര നന്നായിരുന്നു! 3 യഹോവ എന്തിനാണു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നത്, വാളാൽ വീഴാനോ?+ ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കൊള്ളയായിപ്പോകും.+ ഇതിലും ഭേദം ഈജിപ്തിലേക്കു തിരിച്ചുപോകുന്നതല്ലേ?”+
-