-
ന്യായാധിപന്മാർ 11:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 അപ്പോൾ യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു:+ “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുകയാണെങ്കിൽ 31 ഞാൻ അമ്മോന്യരുടെ അടുത്തുനിന്ന് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്നെ വരവേൽക്കാൻ എന്റെ വീട്ടുവാതിൽക്കൽനിന്ന് വരുന്നത് ആരാണോ ആ വ്യക്തി യഹോവയ്ക്കുള്ളതായിരിക്കും.+ ഞാൻ ആ വ്യക്തിയെ ദഹനയാഗമായി അർപ്പിക്കും.”+
-
-
1 ശമുവേൽ 1:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഹന്ന ഇങ്ങനെയൊരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട് എന്നെ ഓർക്കുകയും എന്നെ മറന്നുകളയാതെ ഒരു ആൺകുഞ്ഞിനെ തരുകയും ചെയ്താൽ+ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല.”+
-