-
സംഖ്യ 21:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 അതിനു ശേഷം അവർ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ പോയി. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്+ അവരോടു യുദ്ധം ചെയ്യാൻ തന്റെ സകല ജനത്തോടും ഒപ്പം എദ്രെയിൽ വന്നു.+ 34 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “ഓഗിനെ പേടിക്കേണ്ടാ.+ അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും.+ ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.”+ 35 അങ്ങനെ അവർ ഓഗിനെയും അയാളോടൊപ്പം അയാളുടെ മക്കളെയും അയാളുടെ മുഴുവൻ ജനത്തെയും സംഹരിച്ചു. ഓഗിന്റെ ജനത്തിൽ ആരും ശേഷിച്ചില്ല.+ അവർ അങ്ങനെ ആ ദേശം കൈവശമാക്കി.+
-
-
ആവർത്തനം 3:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാനിലെ ഓഗ് രാജാവിനെയും ഓഗിന്റെ മുഴുവൻ ജനത്തെയും നമ്മുടെ കൈയിൽ തന്നു. നമ്മൾ ഓഗ് രാജാവിനോടു പൊരുതി അവരെ സംഹരിച്ചു; അയാളുടെ ജനത്തിൽ ആരും ശേഷിച്ചില്ല.
-