3 കുറച്ച് കാലത്തിനു ശേഷം നൊവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു; നൊവൊമിയും രണ്ടു മക്കളും ബാക്കിയായി. 4 പിന്നീട്, ഈ പുരുഷന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരാളുടെ പേര് ഒർപ്പ എന്നും മറ്റേയാളുടെ പേര് രൂത്ത്+ എന്നും ആയിരുന്നു. അവർ ഏകദേശം പത്തു വർഷം അവിടെ താമസിച്ചു.